Cricket

അയാളുടെ രീതി ശരിയല്ല; ബുംറയുടെ കാര്യത്തില്‍ ഇതിഹാസത്തിന്റെ പ്രവചനം സത്യമായി!

പരിക്കുകളില്‍ നിന്ന് പരിക്കുകളിലേക്കാണ് ജസ്പ്രീത് ബുംറയുടെ യാത്ര. ദീര്‍ഘ പരിക്കിനു ശേഷമായിരുന്നു കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കായി ബുംറ എത്തിയത്. എന്നാല്‍ ഒരു മല്‍സരത്തിനു ശേഷം വീണ്ടും പരിക്കിന്റെ പിടിയിലാകുകയാണ് ഈ എക്‌സ്പ്രസ് ബൗളര്‍.

രണ്ട് വര്‍ഷം മുമ്പ് വിന്‍ഡീസ് ഇതിഹാസ താരം മൈക്കിള്‍ ഹോള്‍ഡിംഗ് ഇക്കാര്യത്തില്‍ വലിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുംറയുടെ ബൗളിംഗ് ആക്ഷന്‍ പരിക്ക് പറ്റാന്‍ വലിയ സാധ്യതയുള്ളതാണെന്നായിരുന്നു ഹോള്‍ഡിംഗിന്റെ കണ്ടെത്തല്‍. കുറഞ്ഞ റണ്ണപ്പില്‍ കൂടുതല്‍ പേസിനായി ബുംറ കൊടുക്കുന്ന അധ്വാനം അയാളെ നാശത്തിലേക്ക് തള്ളി വിടുമെന്നായിരുന്നു ഹോള്‍ഡിംഗ് അന്ന് പറഞ്ഞത്.

വിന്‍ഡീസ് ഇതിഹാസ താരം അന്ന പറഞ്ഞത് ഇപ്പോള്‍ സത്യമായിരിക്കുകയാണ്. അടിക്കടിയുള്ള ബുംറയുടെ പരിക്കിന് കാരണം അദേഹത്തിന്റെ ബൗളിംഗ് ആക്ഷന്‍ തന്നെയാണെന്നാണ് വിദഗ്ധരും പറയുന്നത്. തീരെ ചെറിയ ബൗളിംഗ് റണ്ണപ്പാണ് ബുംറ നടത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ശാരീരിക അധ്വാനം പന്തെറിയാന്‍ ആവശ്യമായി വരുന്നു. ഇപ്പോഴത്തെ പരിക്കില്‍ നിന്ന് മുക്തനാകണമെങ്കില്‍ ആറു മാസമെങ്കിലും താരം പുറത്തിരിക്കേണ്ടി വരും.

Related Articles

Back to top button