FootballTop Stories

അനസിന്റെ വെളിപ്പെടുത്തലിലെ വില്ലന്‍ കളിക്കാരനായ പോലീസുകാരനോ?

ഇന്ത്യന്‍ പ്രതിരോധ നിരയിലെ വന്മതിലായിരുന്നു അനസ് എടത്തൊടിക. കഠിനമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന താരമാണ് അനസ്. അതുകൊണ്ട് തന്നെ കളിക്കളത്തിലെ വെല്ലുവിളികളും കര്‍ട്ടനു പിന്നിലെ ചതിക്കുഴികളും ആ താരത്തെ തളര്‍ത്തിയില്ല. ഇപ്പോഴിതാ തനിക്ക് കിട്ടേണ്ടിയിരുന്ന സര്‍ക്കാര്‍ ജോലി കൈവിട്ടു പോകാന്‍ കാരണായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് അനസ്. മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനസിന്റെ വെളിപ്പെടുത്തല്‍.

എല്ലാം തുറന്ന് പറയാന്‍ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഞാന്‍ അറിഞ്ഞത് തന്നെയാണ് സത്യമെന്നുള്ള പൂര്‍ണ വിവരം കിട്ടിയാല്‍ അതെല്ലാം തീര്‍ച്ചയായും പുറത്തുവിടും. അത് പുറത്തുകൊണ്ടുവന്നാല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. പക്ഷേ, അത് ചെയ്താല്‍ എനിക്ക് ശേഷം വരുന്ന കളിക്കാര്‍ക്ക് ഗുണകരമാകുമെന്നത് കൊണ്ടാണ് അതിന് ശ്രമിക്കുന്നത്.

എനിക്കിട്ട് പണി തന്നവര്‍ നമ്മളുടെ കുടുംബത്തെ കുറിച്ച് ആലോചിച്ചില്ലെങ്കിലും നമ്മള്‍ അവരുടെ കുടുംബത്തെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതു കൊണ്ടൊക്കെയാണ് മടിക്കുന്നത്. ഇത്രയും കാലം നമുക്കു വേണ്ടി കളിച്ച കളിക്കാരാണ്. അവരെ കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ജനങ്ങള്‍ക്ക് അവരോടുള്ള ബഹുമാനം ഇല്ലാതാകുമെന്ന് അനസ് പറയുന്നു.

അനസിന്റെ വെളിപ്പെടുത്തലിലുള്ള, ജോലിക്ക് പാരപണിത താരം ആരാണെന്ന കാര്യത്തില്‍ ഫുട്‌ബോള്‍ ഫോറങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുന്‍കാല താരമായ ഒരു താരത്തിനു നേരെയാണ് വിരലുകള്‍ ഉയരുന്നത്. ഇയാളുടെ പേര് അടുത്ത ദിവസങ്ങളില്‍ അനസ് വെളിപ്പെടുത്തിയേക്കുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button