FootballTop Stories

ടോപ് ഗിയറില്‍ ഗോകുലം !

തോല്‍വിയറിയറിയാതെ ഐ ലീഗിലെ പതിനൊന്നാം മത്സരത്തിനിറങ്ങിയ ഗോകുലം പതിവ് തെറ്റിച്ചില്ല. സുദേവ ഡല്‍ഹി എഫ്‌സിയെ 4-0 എന്ന വലിയമാര്‍ജിനില്‍ തോല്‍പ്പിച്ചുകൊണ്ട് വീണ്ടും പോയിന്റ് ടേബിളില്‍ തലപ്പത്തേക്ക്. കളിയുടെ സകല മേഖലകളിലും നിറഞ്ഞുനിന്ന ഗോകുലം സുദേവ എഫ് സിയെ തീര്‍ത്തും നിഷ്പ്രഭരാക്കിക്കൊണ്ടാണ് നിര്‍ണായക ജയം സ്വന്തമാക്കിയത്.

17 ആം മിനിറ്റില്‍ ലൂക്ക നേടിയ ആദ്യഗോളിന് മൂന്നു ഡല്‍ഹി താരങ്ങളെ മറികടന്ന് വഴിയൊരുക്കിയത് മലയാളി താരം ജിതിന്‍ എംഎസ് ആണ്. പുറകെ എമില്‍ ബെന്നിക്ക് മികച്ച ഒരു അവസരം കിട്ടിയെങ്കിലും ഗോള്‍ ആക്കാനായില്ല. ജിതിന്റെ ഒറ്റയാള്‍ പ്രകടനം ഒരുപാട് കണ്ട മത്സരത്തില്‍ രണ്ടാമതൊരു ഗോള്‍ നേടാന്‍ 27 ആം മിനിറ്റില്‍ അവസരം തുറന്നുകൊടുത്തതും ജിതിനായിരുന്നു, ഒടുവില്‍ ഉവൈസിന്റെ പാസില്‍ സമാന്‍ ലക്ഷ്യം കണ്ടതോടെ സുദേവക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകാതെ ഗോകുലം കളി പിടിച്ചെടുത്തിരുന്നു.

രണ്ടാം പകുതിയില്‍ ഏറിയും കുറഞ്ഞും പലപ്പോളായി ചിലമിന്നലാട്ടങ്ങള്‍ കാണിച്ചതൊഴിച്ചാല്‍ കളിയിലും കണക്കിലും സുദേവ ഡല്‍ഹി ഗോകുലത്തിന് വെല്ലുവിളിയായതേയില്ല. 61 ആം മിനിറ്റില്‍ ബോക്‌സിന് അകത്തു നിന്ന് വസീം നല്‍കിയ പാസ്സാണ് ലൂക്ക ഗോള്‍ ആക്കിയത്. 87 ആം മിനിറ്റില്‍ ലൂക്ക തന്നെ നേടിയ ഗോള്‍ ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തുനിന്നുമുള്ള ഒരു പൗര്‍ഫുള്‍ കിക്കായിരുന്നു അപ്രദീക്ഷിതിമായി കിട്ടിയ ആ അവസരം ഡല്‍ഹി ഗോളിക്ക് ഒരു ചാന്‍സും കൊടുക്കാതെ ഗോള്‍ ആക്കി മാറ്റിയ ലൂക്ക ഹാട്രിക് തികക്കുകയും കളിയിലെ താരമാവുകയും ചെയ്തു.

Related Articles

Leave a Reply

Back to top button