Football

പുതിയ ദിശാബോധവുമായി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റി അസോസിയേഷന്‍

ആള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. കേരളത്തിലെ ടൂര്‍ണ്ണമെന്റ് സംഘാടകര്‍ ഫുട്‌ബോള്‍ പരിശീലത്തിനും അണ്ടര്‍ 15, 17, 19 ടൂര്‍ണ്ണമെന്റുകള്‍ കൂടി സംഘടിപ്പിച്ച ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകണമെന്ന് ഉദ്ഘാടനം ചെയ്ത മുന്‍ ഇന്ത്യന്‍ താരം സി.വി പാപ്പച്ചന്‍ നിര്‍ദേശിച്ചു.

സമ്മേളനത്തില്‍ എകെഎസ്എഫ്ടിസിഎ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിന്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കിരീടം നേടി തന്ന ക്യാപ്റ്റന്‍ ജിജോ ജോസഫിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. എസ്എഫ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്‌റഫ് ബാവ ആമുഖ പ്രഭാഷണം നടത്തി.

സീനിയര്‍ വൈസ് പ്രസിഡണ്ട് ഹബീബ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എളയടത്ത് അഷ്‌റഫ്, അഡ്വേക്കേറ്റ് ഷെമീം പാക് സാന്‍, റോയല്‍ മുസ്തഫ, ടഎഅ സംസ്ഥാന സെക്രട്ടറി യു.പി. പുരുഷോത്തമന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ സലാഹുദ്ദീന്‍ മമ്പാട്, എസ്എം അന്‍വര്‍, ചേറുട്ടി മുഹമ്മദ്, സംസ്ഥാന ട്രഷറര്‍ കെ.ടി. ഹംസ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ മമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ കെ.ടി.ഹംസ്സക്കവരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. നിയമാവലി 2022-2023 എളയടത്ത് അഷ്‌റഫ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. കേരളത്തില്‍ 2022-23 വര്‍ഷത്തില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റുകള്‍ക്ക് അംഗീകാരം നല്‍കി. 21 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവിനെയും 78 അംഗ സംസ്ഥാന കമ്മിറ്റിയെയും 11 അംഗ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു.

Related Articles

Back to top button