Football

ആരാധകര്‍ അതിര് കടന്നു; കളിക്കളത്തിന് പുറത്ത് ഭീകര കൈയാങ്കളി

യൂറോ കപ്പിന്റെ ഗ്രൂപ്പ് സി യിലെ ഇംഗ്ലണ്ട്-സെര്‍ബിയ മത്സരം. മത്സരത്തില്‍ 1-0 ത്ത് ഇംഗ്ലണ്ട് ജിയിച്ചെങ്കിലും ആരാധകരെ സംബന്ധിച്ച് ഏറെക്കുറെ നിരാശകരമായിരുന്നു മത്സരം. ഒരു ഗോളുമായി മുന്നിട്ട് നിന്ന് ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് ശ്രദ്ധയൂന്നിയതോടെ സെര്‍ബിയയുടെ ഗോള്‍ ശ്രമങ്ങള്‍ മധ്യനിരയില്‍ വച്ചുതന്നെ നഷ്ടപ്പെട്ടു. ഇത് സെര്‍ബിയന്‍ ആരാധകരെയും കൂടുതല്‍ നിരാശരാക്കി.

12-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജൂഡ് ബെല്ലിംഗ്ഹാമില്‍ നിന്നാണ് ആ വിന്നിംഗ് ഗോള്‍ പിറന്നത്. റൈറ്റ് ഏരിയയിലൂടെ നടത്തിയ മുന്നേറ്റം മനോഹരമായ ഒരു ടീം ഗോളിലാണ് അവസാനിച്ചത്. മധ്യനിരയില്‍ നില്‍ക്കുകയായിരുന്ന കൈല്‍ വാള്‍ക്കര്‍ക്ക് ലഭിച്ച പാസ് കൃത്യതയോടെ ബുകയോ സാക്കയ്ക്ക് നീട്ടി നല്‍കുന്നു. വലത് വിങ്ങിലൂടെ മുന്നേറി ബോക്സിലേക്ക് കയറാനുള്ള സക്കയെ സ്ട്രാഹിഞ പാവ്ലോവിച്ച് ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നു.

പാവ്ലോവിച്ചിനെ മറികടക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെ ബോക്സില്‍ വെയ്ന്റ് ചെയ്യുകയായിരുന്ന ഹാരി കെയിനെ ലക്ഷ്യമാക്കി പന്ത് ഉയര്‍ത്തി നല്‍കി. അല്പം ഉയര്‍ന്ന് പോയ പന്ത് ഹാരി കെയിന് പിക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതിനിടെ അവസരം മനസിലാക്കി ഓടിയടുത്ത ബെല്ലിംഗ്ഹാം മനോഹരമായ ഹെഡറിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. അങ്ങനെ ഇംഗ്ലണ്ട് 1-0 ന് ലീഡ് നേടുന്നു.

പിന്നീടുള്ള ആദ്യ പകുതിയില്‍ കാര്യമായ കൗണ്ടര്‍ അറ്റാക്കിങുകളൊന്നും സെര്‍ബിയയുടെ ഭാഗത്ത് ഉണ്ടായില്ല. ഗോള്‍ അടിച്ച ശേഷം ഒരുതരം ഓവര്‍ ഡിഫന്‍സിലായിരുന്നു ഇംഗ്ലണ്ടും. സെര്‍ബിയയുടെ പ്രതിരോധത്തിലെ പിഴവുകള്‍ ഉപയോഗപ്പെത്തുത്താന്‍ കഴിയുന്ന നിലയില്‍ കാര്യമായ അറ്റാക്കിംഗ് ശ്രമങ്ങള്‍ ഇംഗ്ലണ്ടിന്റെ ഭാഗത്ത് കുറവായിരുന്നു. ബെല്ലിംഗ്ഹാം നിറഞ്ഞ് കളിച്ചതൊഴിച്ചാല്‍ ഇംഗ്ലണ്ടിന് എടുത്തുപറയത്തക്ക ഒന്നും മത്സരത്തില്‍ ഇല്ലായിരുന്നു എന്നുവേണം പറയാന്‍.

മത്സരത്തിലുടനീളം ഇരു ടീമുകളും കൂടി 11 ഷോട്ടുകള്‍ മാത്രമാണ് നടത്തിയത്. 1980 ന് ശേഷമാണ് ഒരു യൂറോ മത്സരത്തില്‍ ഇത്രയും കുറവ് ഷോട്ടുകള്‍ സംഭവിക്കുന്നത്. ഇതില്‍ ആറും സെര്‍ബിയയുടെ ഭാഗത്ത് നിന്നായിരുന്നു. അതില്‍ നാലും സംഭവിച്ചത് ഹാഫ് ടൈമിന് ശേഷമാണ്. ഇംഗ്ലണ്ടിന്റെ ഓവര്‍ ഡിഫന്‍സ് മനസിലാക്കി അറ്റാക്കിംഗിലൂടെ ഗോള്‍ നേടാനാകുമെന്ന കണക്കൂട്ടലില്‍ മാനേജര്‍ ഡ്രാഗന്‍ സ്റ്റോജ്കോവിച്ച് വരുത്തിയ മാറ്റങ്ങളാണ് സെര്‍ബിയയ്ക്ക് അനുകൂലമായി കളിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.

പരിക്ക് പറ്റിയ ഫിലിപ്പ് കോസ്റ്റിച്ചിനെ മാറ്റി ഫിലിപ്പ് മ്ളടനൊവിചിനെ വിങ് ബാക്കില്‍ ഇറക്കി. മഞ്ഞക്കാര്‍ഡ് കിട്ടിയ നെമഞ്ജ ഗുഡെല്‍ജിക്ക് പകരം മിഡ്ഫീല്‍ഡില്‍ ഇവാന്‍ ഇല്ലിച്ചിനെ കൊണ്ടുവരുന്നു. അങ്ങനെ ഇലിച്ചും സാസ ലൂക്കിച്ചും മില്‍ഡിഫീല്‍ഡില്‍ നിന്ന് പാസുകള്‍ മിലിങ്കോവിച്ച്സാവിച്ചിലേക്ക് കൃത്യമായി എത്തിച്ചുകൊടുത്തു. ദുസാന്‍ വ്ലഹോവിച്ചിനോടും അലക്സാണ്ടര്‍ മിട്രോവിച്ചിനോടും മുന്നേറി കളിക്കാനായിരുന്നു സ്റ്റോജ്കോവിച്ചിന്റെ നിര്‍ദേശം. അവരത് ഭംഗിയായി നിര്‍വഹിച്ചു.

ഇതോടെ ഇംഗ്ലണ്ട് കുറെക്കൂടി പ്രതിരോധത്തിലേക്ക് വലിയുകയും കൗണ്ടര്‍ അറ്റാക്കിംഗിലൂട അവസരങ്ങള്‍ കണ്ടത്താന്‍ ശ്രമിക്കുകയുമുണ്ട്. എങ്കിലും വലിയ അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ അവര്‍ക്കായില്ല. രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് രണ്ടേ രണ്ട് അറ്റംപ്ന്റ് മാത്രമേ നടത്തിയിരുന്നുള്ളു.

ഇതിനിടെ മുന്നേറ്റ നിരയില്‍ നിന്ന് മിട്രോവിച്ചിനെയും മധ്യനിരയില്‍ നിന്ന് ലുക്കിച്ചിനെയും പിന്‍വലിക്കുന്നു. സെര്‍ബിയയ്ക്കുവേണ്ടി എറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്യാപ്റ്റന്‍കൂടിയായ ടുസാന്‍ ടാഡിച്ചിനെ മധ്യനിരയിലെത്തിക്കുന്നു. മുന്നേറ്റത്തില്‍ ബിര്‍മന്‍സെവിച്ച് വരുന്നു. ടാഡിച്ച് വന്നതോടെ മധ്യനിരയില്‍ നിന്ന് പന്ത് കൂടുതലായി മുന്നേറ്റ നിരയിലേക്ക് എത്താന്‍ തുടങ്ങി. പന്നീടാണ് സെര്‍ബിയയുടെ ഏക ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് വരുന്നത്.

ആരാധകരുടെ പ്രതീക്ഷയ്ക്ക് ഉയര്‍ന്ന ഒരു മത്സരമായിരുന്നില്ല ഗെല്‍സെന്‍കിര്‍ച്ചനിലെ അരീന അഫ് ഷാല്‍ക്കെയില്‍ നടന്നത്. മത്സരത്തിന് ശേഷവും ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. ഇതിന്റൈ ഹാങ് ഓവറില്‍ സ്റ്റേഡിയത്തിന് പുറത്ത് ഇംഗ്ലണ്ട് ഫാന്‍സും സെര്‍ബിയ ഫാന്‍സും ഏറ്റുമുട്ടുന്ന സംഭവവും ഉണ്ടായി.

ചെറിയ തര്‍ക്കമോ വാക്കേറ്റമോ ആയിരുന്നല്ല. റെസ്റ്റോ ബാറിലെ കസേരകള്‍കൊണ്ട് തലയ്ക്ക് അടിക്കുന്ന നിലയിലുള്ള വാക്കേറ്റമായിരുന്നു. റെസ്റ്റോറന്റിലെ ഫര്‍ണിച്ചറുകളെല്ലാം നിരാശപൂണ്ട ആരാധകര്‍ തല്ലിത്തകര്‍ത്തു. കസേരയ്ക്കടിയേറ്റ ഒരു ആരാധകന്റെ തല പൊട്ടി ചോരിയൊലിക്കുന്ന സംഭവവും ഉണ്ടായി. പോലീസ് എത്തി ഇടപെട്ടാണ് ഇവരെ റെസ്റ്റോറന്റില്‍ നിന്ന് പുറത്താക്കിയത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

Related Articles

Back to top button