IPLTop Stories

സിക്‌സറടിച്ച് അപൂര്‍വ നേട്ടം ആഘോഷിച്ച് രോഹിത്

കുട്ടി ക്രിക്കറ്റില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഫോര്‍മാറ്റില്‍ 10,000 റണ്‍സ് ക്ലബ്ബിലാണ് രോഹിത് ഇടം പിടിച്ചത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലാണ് രോഹിത്തിന്റെ നേട്ടം. തന്റെ 375-ാം മത്സരത്തില്‍ (362 ാം ഇന്നിങ്സ്) കാഗിസോ റബാഡയെ സിക്സിന് പറത്തിയാണ് താരം നിര്‍ണായക നേട്ടം ആഘോഷിച്ചത്.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ വൈഭവ് അറോറ പിടിച്ച് താരം പുറത്തായി. മത്സരത്തിന് മുന്നേ 25 റണ്‍സ് മാത്രമായിരുന്നു എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത്. പുറത്താവുമ്പോള്‍ 17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 28 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Back to top button