Football

അത്ഭുതം സംഭവിച്ചില്ലെങ്കില്‍ 99 % ജര്‍മനി ഗ്രൂപ്പ് ഘട്ടം കടക്കില്ല; കാരണം നിയമം തന്നെ!

ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന തോല്‍വിയായിരുന്നു ജര്‍മനിയുടേത്. ജപ്പാനോട് അത്തരത്തിലൊരു തോല്‍വി കടുത്ത ജര്‍മന്‍ വിരുദ്ധര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഈ ഒരൊറ്റ തോല്‍വിയോടെ ജര്‍മനിയുടെ പ്ലേഓഫ് സാധ്യതകള്‍ കൂടിയാണ് വെള്ളത്തിലായത്. ഇനി അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ മാനുവല്‍ ന്യൂയര്‍ക്കും സംഘത്തിനും ഭാഗ്യം കൂടി തുണയ്ക്കണം.

ഗ്രൂപ്പ് ഇയില്‍ പോയിന്റ് പട്ടിക ഇങ്ങനെയാണ്- സ്‌പെയിന്‍ (3), ജപ്പാന്‍ (3), ജര്‍മനി (0), കോസ്റ്റാറിക്ക (0). പോയിന്റ് പട്ടികയില്‍ മുന്നിലുള്ള സ്‌പെയിനിനും ജപ്പാനും അടുത്ത കളികള്‍ ജയിച്ചാല്‍ അനായാസം പ്രീക്വാര്‍ട്ടറിലെത്താന്‍. ജര്‍മനിക്ക് പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇനിയുള്ള മല്‍സരങ്ങള്‍ ജയിക്കുന്നതിനൊപ്പം ഭാഗ്യം കൂടി അനുകൂലമാകണം. എതിര്‍ ടീമുകളുടെ തോല്‍വികള്‍ കൂടി വേണമെന്ന് അര്‍ത്ഥം.

പോയിന്റുകള്‍ തുല്യത്തിലായാല്‍ പ്രീക്വാര്‍ട്ടറിലേക്കുള്ള യാത്രയില്‍ പിന്നെ നോക്കുന്നത് നേടിയ ഗോളുകള്‍ ആണെന്നതാണ് ജര്‍മനിക്ക് ഇവിടെ വില്ലനാകുന്നത്. സ്‌പെയിനിനെ സുരക്ഷിതരാക്കി നിര്‍ത്തുന്നതും ഇതു തന്നെ. യൂറോപ്യന്‍ ലീഗുകളില്‍ ഹെഡ് ടു ഹെഡ് ആയിരുന്നു പോയിന്റ് ഒപ്പത്തിലായിരുന്നെങ്കില്‍ പിന്നെ പരിഗണിക്കപ്പെടുന്നത്.

ആദ്യ മല്‍സരത്തില്‍ 7 ഗോള്‍ ജയം നേടിയ സ്‌പെയിന്‍ സേഫ് സോണിലായതും ഇത്തരമൊരു കണക്കിലാണ്. ജപ്പാനും ജര്‍മനിക്കും കോസ്റ്ററിക്കായ്‌ക്കെതിരേ ഇനി മല്‍സരമുണ്ട്. അതുകൊണ്ട് തന്നെ വലിയ മാര്‍ജിനില്‍ ജയിക്കാനാകും ഈ ടീമുകള്‍ ശ്രദ്ധിക്കുക. ജര്‍മനി നില്‍ക്കണോ പോകണോ എന്നു തീരുമാനിക്കുന്നത് ഈ മല്‍സരങ്ങളാകും. ഒപ്പം ജപ്പാനെതിരായത് അതിനിര്‍ണായക മല്‍സരവുമാകും.

ജപ്പാനെതിരേ ജയം തന്നെ വേണം ജര്‍മനിക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍. പക്ഷേ ജപ്പാന് സമനില പോലും പ്രീക്വാര്‍ട്ടര്‍ യാത്രയ്ക്ക് സഹായിക്കും. അതുകൊണ്ട് തന്നെ വലിയ സമ്മര്‍ദമില്ലാതെയാകും ജപ്പാന്‍ ഇറങ്ങുക. വന്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇത്തവണ ആദ്യ റൗണ്ടിനപ്പുറം ജര്‍മനി പോകില്ലെന്ന് ഉറപ്പാണ്.

Related Articles

Back to top button