Football

റഫറിമാരുടെ നീക്കങ്ങളില്‍ ചില സംശയങ്ങളുണ്ട്; വെടിപൊട്ടിച്ച് ക്രൊയേഷ്യന്‍ കോച്ച്!!

ലോകകപ്പ് സെമി ഫൈനലില്‍ അര്‍ജന്റീനയോട് 3-0ത്തിന് തോറ്റ് പുറത്തായ ശേഷം റഫറിമാര്‍ പക്ഷപാതപരമായി പെരുമാറിയെന്ന പരോക്ഷ വിമര്‍ശനവുമായി ക്രൊയേഷ്യ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച്.

ആദ്യ ഗോളിന് വഴിവച്ച പെനാല്‍റ്റിയെ സംശയകരമെന്നാണ് കോച്ച് വിശേഷിപ്പിച്ചത്. അത്രയും നേരം ഒപ്പത്തിനൊപ്പം കളിച്ച തങ്ങളെ പെനാല്‍റ്റിയിലൂടെ പിന്നിലോട്ട് അടിപ്പിച്ചെന്ന് കോച്ച് പറയുന്നു.

റഫറിയുടെ നിലപാട് കാരണം തങ്ങള്‍ക്ക് പല കോര്‍ണറുകളും ലഭിക്കാതെ പോയി. കളി കൃത്യമായി കണ്ടാല്‍ അതു മനസിലാകും. റഫറി മനപൂര്‍വം വിളിക്കാത്തതാണോ അതോ കാണാതെ പോയതാണോ എന്നത് അറിയില്ല. എന്നാല്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായ കാര്യങ്ങളെല്ലാം റഫറി കൃത്യമായി കാണുന്നുണ്ടായിരുന്നുവെന്ന് കോച്ച് പറയുന്നു.

ബോള്‍ പൊസെഷനില്‍ കൃത്യമായി ഇടപെടല്‍ നടത്താന്‍ സാധിച്ചിരുന്നെങ്കിലും ഗോള്‍ നേടാനാകാത്തത് തിരിച്ചടിയായെന്നും കോച്ച് പറയുന്നു. തോറ്റെങ്കിലും സ്വന്തം കളിക്കാരെ തള്ളിപ്പറയാന്‍ അദേഹം തയാറായില്ല.

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് തന്റെ കുട്ടികള്‍ നടത്തിയത്. അര്‍ജന്റീനയ്‌ക്കെതിരായ ദിവസം ഞങ്ങളുടേതായിരുന്നില്ല. ഫുട്‌ബോളില്‍ ഭാഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്.

അതേസമയം 2024ല്‍ നടക്കുന്ന യൂറോ കപ്പിലും ലൂക്കാ മോഡ്രിച്ച് കളിക്കുമെന്ന് ഡാലിച്ച് വ്യക്തമാക്കി. താന്‍ ഇക്കാര്യം മോഡ്രിച്ചുമായി സംസാരിച്ചിരുന്നതായും കോച്ച് വെളിപ്പെടുത്തി.

Related Articles

Back to top button