Cricket

ഗ്രീന്‍ഫീല്‍ഡില്‍ ബാറ്റ്‌സ്മാന്മാര്‍ വാഴാറില്ല!! ഭാവിയില്‍ ബിസിസിഐ പണികൊടുത്തേക്കും!!

ബാറ്റ്‌സ്ന്മാരുടെ പറുദീസയാണ് ഇന്ത്യയിലെ പിച്ചുകള്‍. അനായാസം ഷോട്ട് ഉതിര്‍ക്കാവുന്ന പിച്ചുകളാണ് ബിസിസിഐ മല്‍സരത്തിനായി തയാറാക്കാറുള്ളൂ. അതിനു പിന്നാലെ കാരണം ബിസിനസ് താല്‍പര്യം കൂടിയാണ്. എന്നാല്‍ ഈ ഇന്ത്യന്‍ പൊതുസ്വഭാവത്തിന് നേര്‍വിപരീതമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ അവസ്ഥ.

ഇവിടെ ഇതുവരെ നടന്നത് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ 4 മല്‍സരങ്ങള്‍. നാലിലൊന്ന് ഏകദിനവും ബാക്കിയെല്ലാം ട്വന്റി-20യും. ഇതുവരെ ഒരു ടീമിനു പോലും ഇവിടെ 180 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഒരു സെഞ്ചുറി പോലും പിറന്നതുമില്ല. ബാറ്റ്‌സ്മാന്മാര്‍ അടിപടലം പരാജയപ്പെടുന്നതാണ് 2017 നവംബര്‍ ഏഴിലെ ഉദ്ഘാടന മല്‍സരം മുതലുള്ള അവസ്ഥ.

അന്ന് ഗ്രീന്‍ഫീല്‍ഡിലെ ആദ്യ മല്‍സരത്തില്‍ മഴ വില്ലനായെത്തുകയും ചെയ്തു. വെറും എട്ടോവര്‍ മല്‍സരമാണ് നടന്നത്. പിന്നീട് വിന്‍ഡീസ് ഇവിടെ കളിക്കാന്‍ വന്നത് 2018 നവംബറില്‍. ആരാധകരെ ഇതുപോലെ നിരാശപ്പെടുത്തിയ മല്‍സരത്തിന് കേരളം അന്നോളം സാക്ഷ്യം വഹിച്ചിട്ടുണ്ടാകില്ല. ഏകദിന മല്‍സരം തുടങ്ങി വൈകുന്നേരം 6.30 ആയപ്പോഴേക്കും മല്‍സരം അവസാനിച്ചു. വിന്‍ഡീസ് ആദ്യം ബാറ്റുചെയ്ത് നേടിയത് വെറും 104 റണ്‍സ് മാത്രം.

പ്രശ്‌നം എന്താണെന്നു വച്ചാല്‍ ഗ്രീന്‍ഫീല്‍ഡിലേക്ക് മല്‍സരം നല്‍കാന്‍ ബിസിസിഐ മടിക്കും. കാരണം ഇതുപോലെ ബാറ്റിംഗിനെ ഒട്ടും തുണയ്ക്കാത്തൊരു പിച്ചില്‍ കളി നടത്തുക ബോര്‍ഡിന് വലിയ നഷ്ടമാണ്. അടുത്ത സീസണിലൊക്കെ ഐപിഎല്‍ മറ്റ് വേദികളിലേക്കു കൂടി കൊടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇങ്ങനെ പോയാല്‍ കാര്യവട്ടത്ത് ഇവി മല്‍സരം വരാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കേണ്ടി വരും.

കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരങ്ങളൊക്കെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ആവശ്യത്തിന് റണ്‍സൊഴുകിയ ആ പിച്ചുകള്‍ ആരാധകരെയും വലുതായി ആകര്‍ഷിച്ചിരുന്നു. എന്നാല്‍ കൊച്ചിയില്‍ നിന്ന് കാര്യവട്ടത്തേക്ക് വരുമ്പോള്‍ എല്ലാത്തിലുമൊരു ശോകതയാണ്. ഇതുപോലുള്ള പിച്ചുകള്‍ കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തെ പടികടത്തില്ലെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button