Cricket

ശ്രീശാന്തിനെ തെരഞ്ഞു പിടിച്ച് അടിച്ചുപറത്തി ഗെയ്‌ലും കൂട്ടരും !!

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ കഴിഞ്ഞ ദിവസം മലയാളിതാരം ശ്രീശാന്ത തകര്‍പ്പന്‍ ബൗളിംഗ് നടത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച നടന്ന മല്‍സരത്തില്‍ ഇര്‍ഫാന്‍ പത്താന്റെ ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയത് ശ്രീയായിരുന്നു. 3 ഓവറില്‍ നിന്ന് 32 റണ്‍സാണ് ശ്രീക്കെതിരേ ഗുജറാത്ത് ജയന്റ്‌സ് അടിച്ചു കൂട്ടിയത്. ക്രിസ് ഗെയ്‌ലിന്റെ മാസ്മരിക പ്രഹരമാണ് ബില്‍ബാര കിംഗ്‌സിന് തിരിച്ചടിയായത്.

ഫിഡല്‍ എഡ്വേര്‍ഡ്‌സിനൊപ്പം ന്യൂബോള്‍ പങ്കുവച്ചത് ശ്രീശാന്തായിരുന്നു. എഡ്വേര്‍ഡ്‌സ് തകര്‍ത്തു പന്തെറിഞ്ഞപ്പോള്‍ ഗെയ്‌ലിന്റെ ടീമിന് ആശ്വാസമായത് ശ്രീയുടെ ഓവറുകളായിരുന്നു. 4 ഓവറില്‍ വെറും 26 റണ്‍സാണ് ഫിഡല്‍ വിട്ടുകൊടുത്തത്. വിന്‍ഡീസ് ബൗളര്‍ ഓരോര ഓവറിലും ബാറ്റ്‌സ്ന്മാരെ സമ്മര്‍ദത്തിലാക്കിയെങ്കിലും ശ്രീയുടെ ഓവറുകള്‍ എല്ലാം കളഞ്ഞു കുളിച്ചു.

37 പന്തില്‍ 58 റണ്‍സെടുത്ത യശ്പാല്‍ സിംഗ് ആണ് ഗെയ്‌ലിനെ കൂടാതെ ഗുജറാത്തിനായി തിളങ്ങിയ മറ്റൊരു താരം. ബില്‍വാര കിംഗ്‌സിനായി പന്തെറിഞ്ഞ യൂസഫ് പത്താനും നന്നായി തല്ലുകൊണ്ടു. 2 ഓവറില്‍ 34 റണ്‍സാണ് പത്താനെതിരേ അടിച്ചു കൂട്ടിയത്. ശ്രീശാന്തിന് അത്യാവശ്യം നല്ല പേസും ബൗണ്‍സും കിട്ടിയെങ്കിലും സ്ഥിരതയില്ലായിരുന്നു.

Related Articles

Back to top button