Football

സൂപ്പര്‍ കപ്പില്‍ അടിമുടി പരിഷ്‌കാരം!! മാറ്റങ്ങള്‍ വേറെ ലെവല്‍!!

ഇന്ത്യന്‍ സൂപ്പര്‍ കപ്പ് അടിമുടി മാറ്റങ്ങളുമായി അടുത്ത വര്‍ഷം മുതല്‍ തിരിച്ചു വരുന്നു. മുമ്പ് ഒരൊറ്റ വേദിയിലായി നടത്തിയിരുന്ന സൂപ്പര്‍ കപ്പ് കോവിഡ് വന്നതോടെ മുടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കൂടിയ എഐഎഫ്എഫ് യോഗം പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അടുത്ത ഏപ്രില്‍-മേയ് മാസങ്ങളിലാകും സൂപ്പര്‍ കപ്പ് നടക്കുക.

പ്രധാനപ്പെട്ട മാറ്റമെന്നത് യോഗ്യത റൗണ്ട് വരുന്നുവെന്നതാണ്. യോഗ്യത റൗണ്ട് മുതല്‍ ചില ക്ലബുകള്‍ കളിച്ചു തുടങ്ങേണ്ടി വരും. എന്നാലിത് ഏത് ടീമുകളാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരുപക്ഷേ ഐഎസ്എല്‍, ഐലീഗ് എന്നിവയില്‍ പോയിന്റ് പട്ടികയില്‍ പിന്നിലുള്ളവകയാകും. യോഗ്യതറൗണ്ട്, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി, ഫൈനല്‍ എന്നീ രീതിയിലാകും ടൂര്‍ണമെന്റ്.

മുമ്പ് ഒരു വേദിയില്‍ നടന്നിരുന്ന ടൂര്‍ണമെന്റ് ഇനി മുതല്‍ വ്യത്യസ്ത വേദികളിലാക്കി നടത്താനാണ് നീക്കം. ഒഡീഷയായിരുന്നു അവസാന സീസണുകളില്‍ സൂപ്പര്‍ കപ്പിന് വേദിയായിരുന്നത്. ഐലീഗും ഐഎസ്എല്ലും കഴിഞ്ഞ ശേഷമാണ് സൂപ്പര്‍ കപ്പ് നടന്നിരുന്നത്. അതുകൊണ്ട് തന്നെ ടീമുകള്‍ക്കും കളിക്കാര്‍ക്കും വലിയ താല്‍പര്യം ഈ ടൂര്‍ണമെന്റിനോട് ഇല്ലായിരുന്നു.

Related Articles

Back to top button