Football

യുണൈറ്റഡിനെ ഏറ്റെടുക്കാന്‍ ആപ്പിള്‍! ആകാംക്ഷയില്‍ ആരാധകര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ടെക് ലോകത്തെ വമ്പന്മാരായ ആപ്പിള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന്റെ പിറ്റേദിവസം നിലവിലെ ഉടമസ്ഥര്‍ ടീം വില്‍ക്കാന്‍ താല്പര്യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആപ്പിളിന്റെ വരവ്.

1976 ല്‍ സ്റ്റീവ് ജോബ്‌സ് കാലിഫോര്‍ണിയ ആസ്ഥാനമായി സ്ഥാപിച്ച ആപ്പിള്‍ ഇന്ന് ശതകോടികള്‍ വിറ്റുവരവുള്ള കമ്പനിയാണ്. ഫുട്‌ബോളിലേക്ക് കൂടി തങ്ങളുടെ ബിസിനസ് വളര്‍ത്താനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്.

ആപ്പിളിന്റെ വരവില്‍ ആരാധകരും ആകാംക്ഷയിലാണ്. ഗള്‍ഫ് ആസ്ഥാനമായുള്ള ചില കമ്പനികളും യുണൈറ്റഡില്‍ കണ്ണുവച്ച് രംഗത്തുണ്ട്. ആപ്പിള്‍ ക്ലബിനെ ഏറ്റെടുക്കുന്നതാണ് ആരാധകര്‍ക്ക് കൂടുതല്‍ താല്‍പര്യമെന്ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button