Football

ജനിച്ച രാജ്യത്തിനെതിരേ വളര്‍ത്തു രാജ്യത്തിനായി ഗോളടിച്ചു; വിഷമിച്ച് എംബോള!

ജന്മം നല്‍കിയ നാടിനെതിരേ ലോകകപ്പ് വേദിയില്‍ കളിക്കാന്‍ ഇറങ്ങുക. മല്‍സരത്തില്‍ ജന്മനാടിനെതിരേ ഗോള്‍ നേടുക. ഫുട്‌ബോള്‍ ലോകത്ത് കണ്ണീരണിഞ്ഞ ഗോളായി പോയി കാമറൂണിനെതിരേ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ബ്രീല്‍ എംബോളയുടേത്. കാമറൂണില്‍ ജനിച്ച എംബോള സ്വിസിനായി വിജയഗോള്‍ നേടിയാപ്പോള്‍ ആഘോഷിക്കാന്‍ പോലും നില്‍ക്കാതെ മുഖം പൊത്തി നിന്നു.

25 കാരനായ എംബോള കാമറൂണിലാണ് ജനിച്ചത്. പിന്നീട് 2010 ലാണ് മാതാവിനും അനിയനുമൊപ്പം എംബോള സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തുന്നത്. 2014 ല്‍ സ്വിസ് പൗരത്വം കിട്ടി. തൊട്ടടുത്ത വര്‍ഷം മുതല്‍ ദേശീയ ടീമില്‍ സ്ഥിരംഗമാണ്. ഇതുവരെ 50 മല്‍സരങ്ങളില്‍ നിന്ന് വളര്‍ത്തുനാടിനായി നേടിയത് 9 ഗോളുകളാണ്.

ജന്മനാടിനെതിരേ ഗോളടിച്ചത് ആഘോഷിക്കാത്ത എംബോളയുടെ പ്രവര്‍ത്തിയെ മാതൃകാപരമെന്നാണ് പലരും വിശേഷിപ്പിച്ചത്. വന്നവഴി മറക്കാത്ത താരങ്ങള്‍ക്കേ ഇതുപോലെ ചെയ്യാന്‍ സാധിക്കൂവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button