Football

അര്‍ജന്റൈന്‍ ടീം ക്യാംപിലെത്തിയ അഗ്യൂറൊയെ തടഞ്ഞു!

ഫിഫ ലോകകപ്പിനെത്തിയ അര്‍ജന്റീന സംഘത്തെ സന്ദര്‍ശിക്കാനെത്തിയ മുന്‍ താരം സെര്‍ജിയോ അഗ്യൂറോയെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തടഞ്ഞു. സൗദിക്കെതിരായ മല്‍സരത്തിനു മുമ്പ് ടീമംഗങ്ങളെ കണ്ട് ആത്മവിശ്വാസം പകരുകയായിരുന്നു അഗ്യൂറോയുടെ ആഗമ ഉദേശം. എന്നാല്‍ ഇതാണ് അധികൃതര്‍ തടഞ്ഞത്.

തനിക്ക് നേരിട്ടത് കൊടിയ അപമാനമാണെന്ന് അഗ്യൂറോ പിന്നീട് പ്രതികരിച്ചു. മുന്‍കാല താരങ്ങള്‍ പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി ടീമംഗങ്ങളെ സന്ദര്‍ശിക്കുന്നത് പതിവു കാരണങ്ങളാണ്. ചിലപ്പോള്‍ കോച്ചുമാര്‍ മുന്‍കൈയെടുത്താകും ഇത്തരത്തില്‍ മുന്‍കാല താരങ്ങളെ വിളിച്ചു വരുത്തുന്നത്. കളിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുകയാണ് ഇത്തരത്തിലുള്ള സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

സ്പാനിഷ് ടീം അഗ്യൂറോയെ ലോകകപ്പ് ക്യാംപ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ താരം ആ ക്ഷണം നിരസിക്കുകയായിരുന്നു. അര്‍ജന്റൈന്‍ അധികൃതരുടെ നടപടി തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഗ്യൂറോ പ്രതികരിച്ചു. താന്‍ വരേണ്ടെന്നായിരുന്നു തീരുമാനമെങ്കില്‍ അതു തന്റെ മുഖത്തു നോക്കി പറയാമായിരുന്നുവെന്നാണ് അഗ്യൂറോ രോക്ഷം കൊള്ളുന്നത്.

ലോകകപ്പ് ആസ്വദിക്കുന്നതിനായി നിലവില്‍ ഖത്തറിലാണ് അഗ്യൂറോ. ചില ടിവി ചാനലുകളുടെ ചര്‍ച്ചകളിലും അദേഹം പങ്കെടുക്കുന്നുണ്ട്. ഇത്തവണ മികച്ച പ്രകടനം നടത്താന്‍ അര്‍ജന്റീനയ്ക്കു സാധിക്കുമെന്നാണ് അഗ്യൂറോയുടെ പക്ഷം. ആദ്യ മല്‍സരം തോറ്റ അര്‍ജന്റീനയ്ക്ക് ഇനിയുള്ള രണ്ടു മല്‍സരങ്ങളും നിര്‍ണായകമാണ്.

Related Articles

Back to top button