Football

ഒറ്റയാന്‍!! അപൂര്‍വ റിക്കാര്‍ഡില്‍ മെസിയെയും പെലെയെയും പിന്തള്ളി റോണോ!

പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ലോകകപ്പില്‍ മറ്റൊരു ചരിത്ര നേട്ടം കൂടി. ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരമെന്ന നേട്ടമാണ് റോണോയ്ക്ക് സ്വന്തമായത്. ഘാനയ്‌ക്കെതിരായ മല്‍സരത്തില്‍ പെനാല്‍റ്റിയിലൂടെ വലകുലുക്കിയതോടെയാണ് നേട്ടം പോര്‍ച്ചുഗീസ് നായകനെ തേടിയെത്തിയത്.

തുടര്‍ച്ചയായ അഞ്ചാം ലോകകപ്പിലാണ് റോണോ സ്‌കോര്‍ ചെയ്യുന്നത്. 2006 ലോകകപ്പിലാണ് റോണോ ആദ്യമായി വലകുലുക്കുന്നത്. പിന്നീട് 2010, 2014, 2018 ലോകകപ്പുകളിലും റൊണാള്‍ഡോയുടെ ബൂട്ടുകള്‍ ഗോള്‍ വര്‍ഷിച്ചു.

ഈ നേട്ടത്തില്‍ റോണോ പിന്തള്ളിയത് ചില്ലറക്കാരെയല്ല. ഇതിഹാസതാരം പെലെ, ഉവെ സീലെര്‍, മിറോസ്ലാവ് ക്ലോസെ, ലയണല്‍ മെസി എന്നിവരാണ് ഈ നേട്ടത്തില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ പിന്നിലായത്. ഈ ലോകകപ്പിലും താന്‍ രണ്ടും കല്പിച്ചു തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു രണ്ടാം പകുതിയില്‍ റോണോയുടെ പ്രകടനം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച റോണോയ്ക്ക് ക്ലബ് ഫുട്‌ബോളില്‍ തന്റെ കരുത്ത് കുറഞ്ഞിട്ടില്ലെന്ന് കാണിക്കാന്‍ ഇത്തവണത്തെ ലോകകപ്പ് ഉപകരിക്കും. ക്ലബുമായുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഒരുുപാട് സമ്മര്‍ദങ്ങള്‍ക്കു നടുവിലാണ് അവസാന ലോകകപ്പിനായി റോണ ഖത്തറില്‍ എത്തിയിരിക്കുന്നത്.

Related Articles

Back to top button