Cricket

വിന്‍ഡീസ് ഔട്ട്!! വമ്പന്മാരെ വീഴ്ത്തി ഐറിഷ് പട!!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ വലിയ അട്ടിമറി. രണ്ടുതവണ ചാമ്പ്യന്മാരായ വിന്‍ഡീസ് ലോകകപ്പില്‍ നിന്ന് പുറത്ത്. 9 വിക്കറ്റിനാണ് തോല്‍വി. ആദ്യ മല്‍സരത്തില്‍ സ്‌കോട്‌ലന്‍ഡിനോട് തോറ്റ വിന്‍ഡീസ് ഇന്ന് അയര്‍ലന്‍ഡിന് മുന്നിലും ദയനീയമായി കീഴടങ്ങിയതോടെയാണ് തിരിച്ചു വണ്ടി കയറിയത്. 147 റണ്‍സിന്റെ വിജയലക്ഷ്യം ഐറിഷ് പട അനായാസം മറികടന്നു. പോള്‍ സ്റ്റിര്‍ലിംഗ് 66 റണ്‍സെടുത്ത് വിജയശില്പിയായി.

ചെറിയ സ്‌കോര്‍ മാത്രമാണ് നേടാന്‍ സാധിച്ചതെങ്കിലും എറിഞ്ഞു പിടിക്കാമെന്ന പ്രതീക്ഷയോടെയാണ് നിക്കോളസ് പൂരാനും സംഘവും റണ്‍സ് പ്രതിരോധിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ പൊതുവേ തട്ടിമുട്ടി കളിക്കുന്ന അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡി ബല്‍ബര്‍ണി സടകുടഞ്ഞ് എണീല്‍ക്കുന്നതാണ് കണ്ടത്. സ്റ്റിര്‍ലിംഗിനെ മറുവശത്ത് വെറും കാഴ്ച്ചക്കാരനാക്കി ബാല്‍ബര്‍ണി നിറഞ്ഞാടി.

23 പന്തില്‍ 3 സിക്‌സറുകളും 3 ഫോറും ഉള്‍പ്പെടെ 37 റണ്‍സ് നേടി അടിത്തറയിട്ട ശേഷമാണ് ബാല്‍ബര്‍ണി പോയത്. അടിത്തറയില്‍ നിന്ന് കളിച്ച സ്റ്റിര്‍ലിംഗും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലോര്‍ക്കന്‍ ടക്കറും ചേര്‍ന്ന് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചു. ഒരിക്കല്‍ ഒഡെയ്ന്‍ സ്മിത്തിന്റെ പന്തില്‍ ടക്കര്‍ ഔട്ടായെങ്കിലും നോബോളായത് രക്ഷയായി. പിന്നെ തിരിഞ്ഞു നോക്കാത്ത ടക്കര്‍ (45) സ്റ്റിര്‍ലിംഗിനൊപ്പം അയര്‍ലന്‍ഡിനെ സൂപ്പര്‍ 12 ലേക്ക് നയിച്ചു.

Related Articles

Back to top button