Cricket

വിരാട്, രോഹിത് എഡിഷന്‍ ജേഴ്‌സി വില കേട്ടാല്‍ ഞെട്ടും!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ അണിയുന്ന ജേഴ്‌സി ആരാധകര്‍ക്ക് സ്വന്തമാക്കാന്‍ അവസരമൊരുക്കി ബിസിസിഐ. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരുടെ പേരിലുള്ള ജേഴ്‌സി സ്വന്തമാക്കണമെങ്കില്‍ പക്ഷേ നല്ല പണം മുടക്കേണ്ടി വരും. 4299 രൂപയാണ് ഇരുവരുടെയും സ്‌പെഷ്യല്‍ എഡിഷന്‍ ജേഴ്‌സിക്ക് ഈടാക്കുന്നത്.

മറ്റ് താരങ്ങളുടെ പേരിലുള്ള ജേഴ്‌സിക്ക് വില കുറവുണ്ട്. എന്നാല്‍ വില വളരെയധികം കൂടുതലാണെങ്കിലും വിരാട്, രോഹിത് ജേഴ്‌സികള്‍ക്കാണ് വലിയ ഡിമാന്റെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകം ക്രിക്കറ്റ് ആരവത്തിലേക്ക് നീങ്ങിയതോടെ ജേഴ്‌സി വില്‍പന പൊടിപൊടിക്കുകയാണ്. എംപിഎല്‍ ആണ് ബോര്‍ഡിന്റെ ഔദ്യോഗിക ജേഴ്‌സി വില്‍പനക്കാര്‍.

ഞായറാഴ്ച്ച പാക്കിസ്ഥാനെതിരായ മല്‍സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്. മെല്‍ബണില്‍ നടക്കുന്ന ഈ മല്‍സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കളി ഉപേക്ഷിച്ചാല്‍ ടീമുകള്‍ പോയിന്റ് പങ്കുവയ്ക്കും.

Related Articles

Back to top button