Cricket

ഗെയ്‌ലിനെ പിന്തള്ളി കോഹ്‌ലി; ഇനി മുന്നില്‍ ജയവര്‍ധനെ മാത്രം!

ഐസിസി ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത്. നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തില്‍ പുറത്താകാതെ 62 റണ്‍സെടുത്തതോടെയാണ് വിരാട് രണ്ടാം സ്ഥാനത്തെത്തിയത്. ഈ ലോകകപ്പ് കഴിയുമ്പോള്‍ ലോകകപ്പുകളിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി വിരാട് മാറും.

നിലവില്‍ വിരാടിന് മുന്നില്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേള ജയവര്‍ധനെ മാത്രമാണുള്ളത്. വെറും 27 റണ്‍സ് മാത്രമാണ് കിംഗ് കോഹ്ലിയും മഹേളയും തമ്മിലുള്ള വ്യത്യാസം. ജയവര്‍ധനെയ്ക്ക് 1016 ലോകകപ്പ് റണ്‍സ് സ്വന്തമായുണ്ട്. വിരാടിന് ഇതുവരെ 989 റണ്‍സായി. വെറും 21 ഇന്നിംഗ്‌സില്‍ നിന്നാണ് ഇന്ത്യന്‍ താരം ഇത്രയധികം റണ്‍സ് നേടിയത്. ജയവര്‍ധനെയ്ക്ക് 31 ഇന്നിംഗ്‌സ് കളിക്കേണ്ടി വന്നു.

31 ഇന്നിംഗ്‌സില്‍ 965 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനെയാണ് വിരാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. രോഹിത് ശര്‍മ 904 റണ്‍സുമായി തൊട്ടുപിന്നാലെയുണ്ട്. ഈ ലോകകപ്പ് കഴിയുമ്പോള്‍ ചിലപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാകും. ഷക്കീബ് അല്‍ ഹസന്‍ (706), ഡേവിഡ് വാര്‍ണര്‍ (778) എന്നിവരും റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുണ്ട്.

Related Articles

Back to top button