Cricket

തലയ്ക്ക് പന്ത് കൊണ്ട് പാക് സൂപ്പര്‍താരം ആശുപത്രിയില്‍! പാക് ക്യാംപില്‍ ആശങ്ക

ഇന്ത്യയ്‌ക്കെതിരായ ലോകകപ്പിലെ ഉദ്ഘാടന മല്‍സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ പാക് ക്യാംപില്‍ നിന്ന് സുഖകരമല്ലാത്ത വാര്‍ത്ത. പാക്കിസ്ഥാന്റെ മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ ഷാന്‍ മസൂദ് ആശുപത്രിയില്‍. മെല്‍ബണില്‍ ടീമിന്റെ പരിശീലന സെഷനിടെ പന്ത് തലയ്ക്ക് കൊണ്ടാണ് താരം ആശുപത്രിയിലായത്.

പരിശീലനത്തിനിടെ ബാറ്റു ചെയ്യാന്‍ നെറ്റ്‌സില്‍ ഊഴം കാത്തു നില്‍ക്കുകയായിരുന്നു മസൂദ്. ഇതിനിടെയാണ് ഏതോ ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് താരത്തിന്റെ തലയില്‍ കൊള്ളുന്നത്. വലിയ ശക്തിയിലുള്ള ഷോട്ടായിരുന്നു മസൂദിന്റെ തലയ്ക്ക് കൊണ്ടതെന്ന് വീഡിയോ ദൃശ്യങ്ങളും സഹതാരങ്ങളുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നു.

പരിക്കേറ്റ് മിനിറ്റുകളോളം ഗ്രൗണ്ടില്‍ തന്നെ കിടന്ന മസൂദിന് അവിടെ വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഡിയോ കാണാം-

Related Articles

Back to top button