Cricket

അഫ്ഗാനെതിരേ ഒരോവറില്‍ 36 റണ്‍സ് അടിച്ചു കൂട്ടി വിന്‍ഡീസ് ബാറ്റര്‍മാര്‍ !! നാണംകെട്ട് സൂപ്പര്‍താരം

ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വന്‍വിജയം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന് ഒരു റെക്കോഡിനൊപ്പമെത്താനും കഴിഞ്ഞു.

ലോകകപ്പില്‍ ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമാണ് വിന്‍ഡീസ് എത്തിയിരിക്കുന്നത്.

അഫ്ഗാനെതിരായ മത്സരത്തില്‍ അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ നാലാമത്തെ ഓവറിലാണ് വെസ്റ്റ് ഇന്‍ഡീസ് 36 റണ്‍സ് നേടിയത്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ആറ് സിക്‌സറുകള്‍ പറത്തി യുവരാജ് സിംഗ് നേടിയ റെക്കോര്‍ഡിനൊപ്പമാണ് വിന്‍ഡീസ് എത്തിയത്.

എന്നാല്‍ യുവരാജ് എല്ലാ പന്തുകളും സിക്സ് അടിച്ചാണ് റെക്കോര്‍ഡ് ഇട്ടതെങ്കില്‍ വിന്‍ഡീസ് ബാറ്റര്‍ നിക്കോളസ് പൂറന് മൂന്നു പന്തുകള്‍ മാത്രമാണ് സിക്‌സറിനു പറത്താനായത്.

വൈഡ്, നോ ബൗള്‍, ബൈ എന്നിവയുടെ കൂടി സഹായത്താലാണ് വിന്‍ഡീസ് 36 റണ്‍സ് നേടിയത് ഒമര്‍സായിയുടെ ഓവറില്‍ 6, 5NB, 5WD, 0, 4LB, 4, 6, 6. എന്നിങ്ങനെയായിരുന്നു റണ്‍സ് പിറന്നത്.

മത്സരത്തില്‍ നിക്കോളാസ് പൂറന്‍ മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്. 53 പന്തില്‍ 98 റണ്‍സടിച്ച നിക്കി പി തന്നെയാണ് കളിയിലെ താരം.

ഈ ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് വിന്‍ഡീസ് അഫ്ഗാനെതിരേ പടുത്തുയര്‍ത്തിയത്. വിന്‍ഡീസ് 218 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാന്റെ മറുപടി 114ല്‍ അവസാനിച്ചു.

Related Articles

Back to top button