Cricket

സഞ്ജു ലോകകപ്പ് ടീമിലേക്ക് ? ഒപ്പം ടീമില്‍ നിന്ന് പുറത്തായ മറ്റൊരു താരവും; പുറത്തു വരുന്ന സൂചനകള്‍ ഇങ്ങനെ…

സഞ്ജു സാംസണ്‍ ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമോയെന്ന ആകാംക്ഷയിലാണ് മലയാളികളെല്ലാം. നിലവിലെ സാഹചര്യങ്ങള്‍ സഞ്ജുവിന് അനുകൂലവുമാണ്.

ഈ ഐപിഎല്ലില്‍ ഉജ്ജ്വല പ്രകടനമാണ് സഞ്ജു നടത്തുന്നത്. 5 ഇന്നിംഗ്സുകളില്‍ നിന്ന് 246 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഐപിഎല്‍ 2024ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമനാണ് താരം.

സഞ്ജുവിനൊപ്പം രാജസ്ഥാന്‍ ടീംമേറ്റായ യൂസ്വേന്ദ്ര ചഹലിന്റെയും ലോകകപ്പ് സ്വപ്‌നം ഇതുവരെ അവസാനിച്ചിട്ടില്ല. 10 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ ബുംറയ്‌ക്കൊപ്പം ഒന്നാമനായ ചഹലിന് പ്രകടനം ആവര്‍ത്തിച്ചാല്‍ ലോകകപ്പ് അപ്രാപ്യമല്ല.

ഐപിഎല്ലിന്റെ തുടക്കത്തില്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ ഇടം നേടാനുള്ള സാധ്യത പട്ടികയില്‍ ഇല്ലാതിരുന്ന താരങ്ങളായിരുന്നു ഇരുവരും. എന്നാല്‍ ടൂര്‍ണമെന്റ് പകുതിയിലേക്ക് എത്തുമ്പോള്‍ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഇന്ത്യയുടെ കീപ്പര്‍ സ്ഥാനത്തിനായി സഞ്ജു സാംസണ്‍ വലിയ പോരാട്ടമാണ് നേരിടുന്നത്. റിഷഭ് പന്തിന്റെ തിരിച്ചുവരവിന് ശേഷമുള്ള ടീമിലെ തിരഞ്ഞെടുപ്പ് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.

ജിതേഷ് ശര്‍മ, ധ്രുവ് ജുറല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ വലിയ മത്സരം സഞ്ജുവുമായി നടത്തുന്നത്. ചഹലിനെ സംബന്ധിച്ചിടത്തോളം, ഐപിഎല്ലിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ കാരണം ടീമിലേക്ക് വിളി എത്തിയേക്കാം. എന്നാല്‍ കുല്‍ദീപ് യാദവ് അടക്കമുള്ളവര്‍ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

”ചഹലും സാംസണും ടി20 ക്രിക്കറ്റില്‍ ഒരിക്കലും പുറത്തായിട്ടില്ല. ഈ ഫോര്‍മാറ്റില്‍ അവരുടെ മൂല്യം എല്ലാവര്‍ക്കും അറിയാം. സെലക്ടര്‍മാര്‍ തീര്‍ച്ചയായും അവരില്‍ നോക്കും. മിക്കപ്പോഴും, സാഹചര്യങ്ങളുടെയും സമീപകാല പ്രകടനങ്ങളുടെയും അടിസ്ഥാനത്തില്‍ അവര്‍ മറ്റൊരു കളിക്കാരനോട് പരാജയപ്പെടുകയാണുണ്ടായത്, ”ഒരു മുതിര്‍ന്ന ബിസിസിഐ പറഞ്ഞു.

2023-ലെ ഏഷ്യാ കപ്പിന് മുമ്പുള്ള വെസ്റ്റ് ഇന്‍ഡീസിലെ ഇന്ത്യന്‍ പര്യടനത്തിലാണ് യുസ്വേന്ദ്ര ചാഹല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. തുടര്‍ന്ന് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അദ്ദേഹത്തെ ഒഴിവാക്കി. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം താരത്തിന്റെ തിരിച്ചു വരവിന് കളമൊരുക്കിയിരിക്കുകയാണ്.

Related Articles

Back to top button