Cricket

ഒരു കളി രണ്ടുതവണ ജയിച്ച് ബംഗ്ലാ കടുവകള്‍; കാരണം പ്രത്യേക നിയമം!

ക്രിക്കറ്റിലെ എല്ലാ നാടകീയതയും നിറഞ്ഞതായി ബംഗ്ലാദേശ്-സിംബാബ്വെ പോരാട്ടം. ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ ഒരിക്കല്‍ കളി ജയിച്ചെന്ന് കരുതി ഡ്രസിംഗ് റൂമിലെത്തി ആഘോഷം തുടങ്ങിയ ശേഷം ബംഗ്ലാദേശിന് വീണ്ടും തിരിച്ച് പിച്ചിലെത്തി വീണ്ടും ജയം ആവര്‍ത്തിക്കേണ്ടി വന്നു. വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസന്റെ അമിതാവേശമാണ് ജയിച്ചിട്ട് തോല്‍ക്കേണ്ടുന്ന അവസ്ഥയിലേക്ക് അവരെ എത്തിച്ചത്.

അവസാന ഓവറില്‍ സിംബാബ് വെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 5 റണ്‍സായിരുന്നു. മുസബറാനി ആയിരുന്നു ബാറ്റിംഗ് ക്രീസില്‍. മൊസദക് ഹൊസൈന്‍ ബൗളറും. സ്പിന്നറായ മൊസദക്കിന്റെ പന്തില്‍ കയറി സിക്സര്‍ പറത്താനുള്ള മുസബറാനിയുടെ നീക്കം പിഴച്ചു. പന്ത് ബാറ്റിനെ കടന്ന് കീപ്പറുടെ കൈയില്‍. നൂറുല്‍ സ്റ്റാമ്പ് ചെയ്ത് വിജയം ആഘോഷിക്കുകയും ചെയ്തു.

കളിക്കാര്‍ ഷേക്ക് ഹാന്‍ഡൊക്കെ നല്‍കി പവലിയനില്‍ തിരിച്ചെത്തി. ഈ സമയം ആണ് തേര്‍ഡ് അംപയര്‍ വിധി വരുന്നത്. പന്ത് നോബോള്‍. കീപ്പര്‍ സ്റ്റംപിന് മുന്നില്‍ നിന്നും പന്ത് പിടിച്ച് സ്റ്റംപ് ചെയ്തതാണ് നോബോളിന് കാരണം. സ്റ്റംപ് പൊസിഷന്‍ കടക്കും മുമ്പ് കീപ്പര്‍ പന്തു പിടിച്ചാല്‍ നോബോളെന്നാണ് നിയമം.

വീണ്ടും കളിക്കാരെത്തി അവസാന പന്ത് എറിയേണ്ടി വന്നു. സമാന പന്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച മുസബറാനി വീണ്ടും സ്റ്റംപിംഗ് ചെയ്യപ്പെട്ടു. പുറത്തായി. ഈ ലോകകപ്പിലെ അസംഖ്യം ത്രില്ലറുകളുടെ കൂടെ മറ്റൊന്ന് കൂടി.

Related Articles

Back to top button