Cricket

മലയാളി പൊളിയാടാ!! ലോകകപ്പില്‍ തട്ടുപൊളിപ്പന്‍ മലയാളി ബാറ്റിംഗ്!!

സഞ്ജു സാംസണ്‍ ഐസിസി ട്വന്റി-20 ലോകകപ്പില്‍ കളിക്കുന്നില്ലെങ്കിലും മലയാളികളുടെ സാന്നിധ്യത്തിന് കുറവൊന്നുമില്ല. യുഎഇ ടീമിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ ടീമിലുള്ളത് മൂന്ന് മലയാളികളാണ്. ഇന്ന് നമീബിയയ്‌ക്കെതിരായ മല്‍സരത്തില്‍ യുഎഇ തകര്‍ത്തടിച്ച് മികച്ച സ്‌കോറിലെത്തിയതിന് കാരണം മലയാളികളുടെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു.

17 ഓവറില്‍ മൂന്നിന് 113 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്യാപ്റ്റന്‍ സിപി റിസ്വാനൊപ്പം മറ്റൊരു മലയാളിയായ ബാസില്‍ ഹമീദ് ചേര്‍ന്നത്. ഒരുവശത്ത് റിസ്വാനെ കാഴ്ച്ചക്കാരനാക്കി ബാസില്‍ വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. തുടക്കത്തില്‍ കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ടിയ ശേഷമായിരുന്നു ബാസിലിന്റെ തകര്‍പ്പനടികള്‍.

ജെജെ സ്മിറ്റ് എറിഞ്ഞ അവസാന ഓവറില്‍ ബാസിലും റിസ്വാനും ചേര്‍ന്ന് അടിച്ചെടുത്തത് 21 റണ്‍സാണ്. ഇതില്‍ രണ്ട് തകര്‍പ്പന്‍ സിക്‌സറുകളും ഉള്‍പ്പെടും. ബാസില്‍ 14 പന്തില്‍ 2 സിക്‌സറുകളും 2 ഫോറും ഉള്‍പ്പെടെ 25 റണ്‍സുമായി പുറത്താകാതെ നിന്നു. 29 പന്തില്‍ നിന്ന് 43 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. 1 സിക്‌സറും 3 ഫോറും റിസ്വാന്‍ നേടി.

ടീമിലെ മറ്റൊരു മലയാളി താരം അലിഷാന്‍ ഷറഫുവിന് പക്ഷേ തിളങ്ങാനായില്ല. ലോകകപ്പില്‍ ആദ്യ അവസരം കിട്ടിയ ഷറഫു 4 പന്തില്‍ 4 റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ ദിവസം ബാസില്‍ ഹമീദ് എടുത്ത വണ്ടര്‍ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു.

Related Articles

Back to top button