Cricket

ശ്രീലങ്കയെ അട്ടിമറിച്ച് ഡച്ചുകാരുടെ റെഡ് സിഗ്നല്‍!! ലോകകപ്പില്‍ കളിമാറും

ട്വന്റി-20 ലോകകപ്പിന്റെ സന്നാഹമല്‍സരത്തില്‍ ഏഷ്യന്‍ വമ്പന്മാരായ ശ്രീലങ്കയ്‌ക്കെതിരേ നെതര്‍ലന്‍ഡ്‌സിന് അട്ടിമറി ജയം. അമേരിക്കയില്‍ നടന്ന മല്‍സരത്തില്‍ 20 റണ്‍സിനാണ് ഓറഞ്ചുപടയുടെ നാടകീയ ജയം. സ്‌കോര്‍ നെതര്‍ലന്‍ഡ് 181-5, ശ്രീലങ്ക 161 ഓള്‍ഒൗട്ട്.

വലിയ ലക്ഷ്യത്തിലേക്ക് കുതിച്ച ലങ്കയ്ക്ക് ബാറ്റിംഗിലും പിഴയ്ക്കുന്നതാണ് കണ്ടത്. അവരുടെ മുന്‍നിര ബാറ്റര്‍മാരൊന്നും കാര്യമായി സ്‌കോര്‍ ചെയ്തില്ല. പതും നിസംഗ (5), കുശാല്‍ മെന്‍ഡിസ് (4), ചരിത അസ്ലെങ്ക (12), എയ്ഞ്ചലോ മാത്യൂസ് (15) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയപ്പോള്‍ ലങ്ക തളര്‍ന്നു.

മധ്യനിരയില്‍ ദശും ശനകയും (20 പന്തില്‍ 35), ധനഞ്ജയ ഡിസില്‍വയും (22 പന്തില്‍ 31) ആണ് ലങ്കയെ വന്‍നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഈ തോല്‍വി ലോകകപ്പിനൊരുങ്ങുന്ന ലങ്കന്‍ ആത്മവിശ്വാസത്തിന് തിരിച്ചടിയായേക്കും. അതേസമയം, ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കുന്ന താരങ്ങളാല്‍ സമ്പന്നമായ ഡച്ചുകാരുടെ ആത്മവിശ്വാസം ജയം വര്‍ധിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button