Cricket

ട്വന്റി20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിന് എ ആര്‍ റഹ്‌മാന്റെ വക പാട്ട് സമ്മാനം !! വീഡിയോ

ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് പാട്ട് സമ്മാനിച്ച് എ.ആര്‍ റഹ്‌മാന്‍. മൈതാന്‍ സിനിമയിലെ ‘ടീം ഇന്ത്യ ഹേ ഹം’ എന്ന ഗാനമാണ് റഹ്‌മാന്‍ ടീമിനായി സമര്‍പ്പിച്ചത്.

ശനിയാഴ്ച നടന്ന അത്യന്തം ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് തകര്‍ത്താണ് രോഹിതും കൂട്ടരും ട്വന്റി20 ലോകകപ്പ് ഉയര്‍ത്തിയത്.

ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ അപ് ലോഡ് ചെയ്തത്. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടത്. എആര്‍ആര്‍ ഫിലിം സിറ്റിയില്‍ റഹ്‌മാനും സംഘവും ചേര്‍ന്നാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് എസ്എ റഹീമിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയായിരുന്നു മൈതാന്‍. അതിനായി റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘ടീം ഇന്ത്യ ഹേ ഹം’ എന്നത്. ചിത്രത്തില്‍ എആര്‍ റഹ്‌മാനും നകുല്‍ അഭ്യങ്കറുമാണ് ഗാനം പാടിയിരിക്കുന്നത്.

Related Articles

Back to top button