Cricket

ചറപറ അടി!! അടിച്ചുപറത്തി പൂജാരയുടെ വിസ്മയ ഇന്നിംഗ്‌സ്!!

ടെസ്റ്റിലും ഏകദിനത്തിലും തന്റെ ക്ലാസ് തെളിയിച്ച താരമാണ് ചേതേശ്വര്‍ പൂജാര. എന്നാല്‍ ട്വന്റി-20യിലും താനത്ര മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പൂജാര. സയദ് മുഷ്താഖ് അലി ട്രോഫിയിലാണ് പൂജാര കുട്ടിക്രിക്കറ്റിനും താന്‍ പാകമാണെന്ന് തെളിയിച്ചത്. നാഗാലാന്‍ഡിനെതിരായ മല്‍സരത്തിലാണ് പൂജാര കത്തിക്കയറിയത്. 35 പന്തില്‍ നിന്ന് 62 റണ്‍സാണ് പൂജാര അടിച്ചെടുത്തത്.

ആദ്യം ബാറ്റുചെയ്ത സര്‍വീസസിനു വേണ്ടി ഓപ്പണറായാണ് പൂജാര ഇറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പൂജാര നാഗാലന്‍ഡ് ബൗളര്‍മാരെ ആരെയും വെറുതെ വിട്ടില്ല. തലങ്ങും വിലങ്ങും ബൗളര്‍മാരെ പായിച്ച വന്മതിലിന്റെ ബാറ്റില്‍ നിന്നും 9 തവണയാണ് പന്ത് ബൗണ്ടറി കടന്നത്. രണ്ട് പടുകൂറ്റന്‍ സിക്‌സറുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പറന്നു.

രണ്ടാം വിക്കറ്റില്‍ സാമ്രത് വ്യാസിനൊപ്പം 124 റണ്‍സ് പൂജാര കൂട്ടിച്ചേര്‍ത്തു. വ്യാസ് 51 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 7 സിക്‌സറുകളും 7 ഫോറുകളും വ്യാസ് അടിച്ചെടുത്തു. ഇംഗ്ലീഷ് കൗണ്ടിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി തിരിച്ചെത്തിയ പൂജാരയുടെ ഇന്നിംഗ്‌സിന് സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ അഭിനന്ദനം ലഭിക്കുകയും ചെയ്തു.

Related Articles

Back to top button