Cricket

ലോകകപ്പ് ടീമില്‍ ഇടംകിട്ടാത്ത കലിപ്പ് തീര്‍ത്ത് ജൂണിയര്‍ എബിഡി!!

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് സെന്‍സേഷന്‍ എന്നാണ് ഡേവല്‍ഡ് ബ്രെവിസിനെ വിശേഷിപ്പിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പിലൂടെ തിളങ്ങി ഐപിഎല്‍ അടക്കമുള്ള വേദികളിലെത്തിയ ബ്രെവിസിന് പക്ഷേ ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. എങ്കിലും തന്റെ ബാറ്റിംഗ് വെടിക്കെട്ട് തുടരുകയാണ് ഈ യുവതാരം.

ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിഎസ്എ ചലഞ്ച് ട്വന്റി-20 യില്‍ തട്ടുപൊളിപ്പന്‍ പ്രകടനവുമായി അരങ്ങു തകര്‍ക്കുകയാണ് യുവതാരം. ടൈറ്റന്‍സിനായി കളിച്ച നാലില്‍ രണ്ടിലും മാന്‍ ഓഫ് മാച്ച് ആയ ബ്രെവിസ് പന്തുകൊണ്ടും തിളങ്ങുന്നുണ്ട്. 57, 30,0,40 എന്നിങ്ങനെയാണ് ബാറ്റു കൊണ്ട് ടീമിന് നല്‍കിയ സംഭാവന. മിക്ക കളികളിലും സ്‌ട്രൈക്ക് റേറ്റ് 180ന് മുകളിലാണ്.

ഇതുവരെ 5 വിക്കറ്റുകളും വീഴ്ത്താന്‍ ബ്രെവിസിന് സാധിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുന്ന ബ്രെവിസ് സമീപഭാവിയില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ സജീവ സാന്നിധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇത്തവണ ലോകകപ്പ് ടീമില്‍ ഇടംകിട്ടാത്തതിന് കാരണം പ്രതിഭകള്‍ നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പ്രകടനം തന്നെയാണ്.

Related Articles

Back to top button