CricketTop Stories

റിലയന്‍സിന്റെ മോഹങ്ങള്‍ നുള്ളി! ഐസിസി റൈറ്റ്‌സ് പിടിച്ച് സ്റ്റാര്‍

പുതിയതായി തുടങ്ങിയ സ്‌പോര്‍ട്‌സ് 18 ചാനലിനായി ഐസിസി ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്‌സ് പിടിക്കാമെന്ന മുകേഷ് അംബാനിയുടെ മോഹം പൊളിഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തന്നെയാണ് ഇത്തവണയും ഇന്ത്യയിലെ ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയത്. സോണി, വിയാകോം, സീ നെറ്റ്‌വര്‍ക്ക് എന്നിവരുടെ വെല്ലുവിളികള്‍ അവസാനിപ്പിച്ചാണ് സ്റ്റാറിലേക്ക് വീണ്ടും ലൈവ് സംപ്രേക്ഷണ അവകാശം എത്തുന്നത്.

2027 വരെയുള്ള നാല് വര്‍ഷത്തെ കരാറാണ് അവര്‍ സ്വന്തമാക്കിയത്. ഡിജിറ്റല്‍ റൈറ്റ്‌സും സ്റ്റാറിന് തന്നെയാണ്. ഇതോടെ എല്ലാ ഐസിസി ടൂര്‍ണമെന്റുകളും ഇന്ത്യയില്‍ ഉള്ളവര്‍ക്ക് ഹോട്ട്‌സ്റ്റാറിലൂടെ കാണാന്‍ സാധിക്കും. കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടി തുകയ്ക്കാണ് അവകാശം ഇത്തവണ സ്റ്റാര്‍ നേടിയത്. ഇനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ലേലവും ഐസിസി നടത്തും.

Related Articles

Leave a Reply

Back to top button