Cricket

ഐപിഎല്‍ ഇന്ത്യയില്‍ തന്നെ ; വേദികള്‍ പ്രഖ്യാപിച്ചു

ഐപിഎല്ലിലേയ്ക്ക് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഐപിഎല്‍ 15-ാം സീസണ്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. മത്സരം നടക്കുന്ന വേദികളും അദ്ദേഹം പ്രഖ്യാപിച്ചു.

മുംബൈ, പൂനെ എന്നിവിടങ്ങളില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തുകയെന്നാണ് ഗാംഗുലി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമീക റൗണ്ടിലെ മത്സരങ്ങളാവും ഇവിടങ്ങളില്‍ നടക്കുക. എന്നാല്‍ നോക്കൗട്ട് മത്സരങ്ങള്‍ക്കുള്ള വേദികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

അടുത്ത സീസണുവേണ്ടിയുള്ള താര ലേലം ഈ മാസം 12, 13 തിയതികളിലാണ് നടക്കുക. ബംഗളുരുവില്‍ വെച്ചാണ് ലേലം നടക്കുക. ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.മലയാളി താരം ശ്രീശാന്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീശാന്തിന് 50 ലക്ഷം രൂപയാണ് അടിസ്ഥാന വില. 590 താരങ്ങളില്‍ 228 പേര്‍ ദേശീയ ടീം അംഗങ്ങളാണ്. 355 പേര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളാണ്.

Related Articles

Leave a Reply

Back to top button