CricketTop Stories

ദക്ഷിണാഫ്രിക്കൻ താരങ്ങളെ വിളിച്ച ടീമുകൾ പെട്ടുപോകും!

ഈ മാസം ആരംഭിക്കുന്ന ഐ പി എൽ മത്സരങ്ങൾ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് നഷ്ട്ടമാകും. ഐ പി എൽ മത്സര സമയത്തു തന്നെ ബംഗ്ലാദേശ് ടീമിനെ നാട്ടിലേക്ക് മൂന്ന് ഏകദിന- രണ്ട് ടെസ്റ്റ്‌ പരമ്പരകൾക്ക് ക്ഷണിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

മാർച്ച്‌ 26നാണ് ഐ പി എൽ മത്സരങ്ങൾ ആരംഭിക്കുന്നത്.ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 18 ന് തുടങ്ങും. ഏപ്രിൽ 12 വരെ പരമ്പര നീളും.

ദക്ഷിണാഫ്രിക്കൻ താരങ്ങളായ ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ, എയ്ഡന്‍ മാര്‍ക്രം, മാര്‍കോ ജാന്‍സന്‍ എന്നിവരാണ് ഐ പി എല്ലിൽ വിവിധ ടീമുകളിൽ കളിക്കുന്ന പ്രധാന ദക്ഷിണാഫ്രിക്കൻ താരങ്ങൾ. അതിനാൽ തന്നെ ഐ പി എല്ലിന്റെ ആദ്യ മത്സരങ്ങളിൽ ഈ താരങ്ങൾ ഇല്ലാതെ ടീമുകൾ ഇറങ്ങേണ്ടി വരും.

ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമായുള്ള മുഴുവൻ താരങ്ങളും ദേശീയ ടീമിനോപ്പം ചേരണമെന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡിന്റെ തീരുമാനം.”ദേശീയ ടീമിനെക്കാൾ വലുതല്ല ലീഗ് മത്സരങ്ങൾ. ടെസ്റ്റ്‌ വേൾഡ് കപ്പിന്റെ ഭാഗമായി ഓരോ ടെസ്റ്റ്‌ മത്സരങ്ങൾക്കും വലിയ പ്രാധാന്യം ഉണ്ട്. അതിനാൽ തന്നെ ദേശീയ ടീമാണോ ഐ പി എല്ലാണോ വലുതെന്നു കളിക്കാർ തീരുമാനിക്കട്ടെയെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ വ്യക്തമാക്കി

Related Articles

Leave a Reply

Back to top button