Cricket

നിനക്ക് ക്യാച്ച് എടുക്കാനറിയില്ലെങ്കില്‍ ഞാന്‍ പഠിപ്പിച്ചു തരാം എന്ന് ആരാധകന്‍!! എങ്കില്‍ പഠിപ്പിച്ചു താടാ എന്ന് ഹസന്‍ അലി!! വീഡിയോ വൈറല്‍

സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിലും തോറ്റതോടെ പരമ്പരയില്‍ വൈറ്റ് വാഷ് ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാന്‍ ടീം ഓസ്‌ട്രേലിയയില്‍ നിന്ന് വിമാനം കയറിയത്.

ഇപ്പോഴിതാ മത്സരശേഷം പാക് പേസര്‍ ഹസന്‍ അലിയെ ഒരു ആരാധകന്‍ പരിഹസിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഹസന്‍ അലിയെ ക്യാച്ചെടുക്കാന്‍ പഠിപ്പിക്കാമെന്നായിരുന്നു ആരാധകന്റെ പരിഹാസം.

ഇത് താരത്തെ കലിപ്പിലാക്കി തുടര്‍ന്ന് ആരാധകന്റെ നേരെ ഹസന്‍ അലി ആക്രോശിക്കുകയും ചെയ്തു. മത്സര ശേഷം ആരാധകര്‍ക്കടുത്തെത്തി ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുമ്പോഴായിരുന്നു സംഭവം.


‘ഇങ്ങോട്ടു വരൂ, പന്ത് എങ്ങനെ പിടിക്കണമെന്ന് ഞാന്‍ പഠിപ്പിച്ചു തരാം’ എന്നായിരുന്നു ആരാധകന്‍ പറഞ്ഞത്. ‘ശരി, എന്നെ ക്യാച്ചെടുക്കാന്‍ പഠിപ്പിക്കുന്നയാള്‍ ഇവിടെ വരൂ’ എന്നാണ് ആരാധകന്റെ നേരെ ആക്രോശിച്ചുകൊണ്ട് ഹസന്‍ അലി പറഞ്ഞത്.

ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് പ്രതിഭ ഡേവിഡ് വാര്‍ണറുടെ വിരമിക്കല്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെട്ടത്.1995ന് ശേഷം പാകിസ്ഥാന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കാനായിട്ടില്ല.

Related Articles

Back to top button