Cricket

രോഹിത് ശര്‍മയുമായി പ്രശ്‌നമെന്ന് ആരോപണം !! വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ശുഭ്മാന്‍ ഗില്‍ രംഗത്ത്

ലോകകപ്പിനിടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാകുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ശുഭ്മാന്‍ ഗില്‍.

ഇന്ത്യയുടെ പ്രാഥമിക റൗണ്ടിലെ മത്സരങ്ങള്‍ക്കു ശേഷം ഗില്‍ ടീം ക്യാംപ് വിടുന്നത് അച്ചടക്ക നടപടികളുടെ ഭാഗമാണെന്നായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

ടീമിനൊപ്പം സഹകരിക്കാന്‍ ഗില്‍ മടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി താരത്തിനു പ്രശ്‌നമുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് ശുഭ്മാന്‍ ഗില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കുന്നത്.

അച്ചടക്കം പഠിക്കുന്നത് രോഹിത് ശര്‍മയില്‍നിന്നാണെന്നാണ് ഗില്‍ ചിത്രത്തിനു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ടീമിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് രോഹിത് ശര്‍മയെ ഗില്‍ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായി വിവരമുണ്ടായിരുന്നു.

അതേസമയം ഗില്ലിനെ പിന്തുണച്ച് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോര്‍ രംഗത്തെത്തി. ലോകകപ്പിന്റെ പ്രാഥമിക ഘട്ടത്തിനു ശേഷം ഗില്ലും ആവേശ് ഖാനും മടങ്ങുന്നത് നേരത്തേയെടുത്ത തീരുമാനമാണെന്നായിരുന്നു റാത്തോറിന്റെ തുറന്നു പറച്ചില്‍.


ഏഴു പോയിന്റുമായി എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ കടന്നത്. രണ്ടാം സ്ഥാനക്കാരായ യുഎസും അടുത്ത റൗണ്ടിലെത്തി.

അതേ സമയം പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ട് കാണാതെ പോയത് ആരാധകര്‍ക്ക് നിരാശയായി. അമേരിക്കയോടു തോറ്റതാണ് അവര്‍ക്ക് വിനയായത്.

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചതോടെ റിസര്‍വ് താരങ്ങളായ ഗില്ലും ആവേശ് ഖാനും ടീം വിടുമെങ്കിലും ഖലീല്‍ അഹമ്മദും റിങ്കു സിംഗും ടീമിനൊപ്പം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 20ന് അഫ്ഗാനിസ്ഥാനെതിരേയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

Related Articles

Back to top button