CricketTop Stories

അഫ്ഗാൻ വെടിക്കെട്ട് വീരൻ ടൈറ്റാൻസിൽ!

ഐ പി എല്ലിൽ നിന്നും പിന്മാറിയ ഇംഗ്ലണ്ട് താരം ജെയ്സൺ റോയ്ക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത്‌ ടൈറ്റൻസ്. അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റഹ്മാനുള്ള ഗർബാസ്സാണ് ഗുജറാത്ത്‌ ടീമിനോപ്പം ചേരുക.20 വയസ്സ് മാത്രം പ്രായമുള്ള ഗർബാസ്സ് അഫ്ഗാനിസ്ഥാനായി 18 ട്വന്റി -ട്വന്റി മത്സരങ്ങളിൽ നിന്നായി 531 റൺസ് നേടിയിട്ടുണ്ട്.79 റൺസ്സാണ് താരത്തിന്റെ ഉയർന്ന സ്കോർ.ടൈറ്റെൻസിലെ സ്റ്റാർ അഫ്ഗാൻ താരം റാഷിദ്‌ഖാന്റെ നിർദ്ദേശ പ്രകാരമാണ് ഗർബസ്സിനെ ടീമിലെത്തിച്ചത് എന്നാണ് സൂചന.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവിടാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ജെയ്സൺ റോയ് ടീം വിട്ടത്.കൂടാതെ ബയോ ബബിളിൽ കൂടുതൽ കാലം കഴിയുന്നതിന്റെ വെല്ലുവിളിയും താരം ചൂണ്ടികാട്ടി.31 വയസ്സുകാരനായ താരം പി എസ് എല്ലിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.6 മത്സരങ്ങളിൽ നിന്ന് ഗ്ലാടിയേട്ടർസിനായി 170.22 സ്ട്രൈക്ക് റേറ്റിൽ റോയ് 303 റൺസ് താരം നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button