Cricket

അഭിമാനമായി സ്മൃതി മന്ദാന ; ഐസിസി ലോക ഇലവനില്‍

ഇന്ത്യയുടെ വനിതാ സൂപ്പര്‍ താരം സ്മൃതി മന്ദാന ഐസിസിയുടെ വനിതാ ട്വന്റി-ട്വന്റി ലോക ഇലവനില്‍ ഇടം നേടി. പുരുഷ ടീമില്‍ ഇന്ത്യയില്‍ നിന്നും ആരും തെരഞ്ഞെടുക്കപ്പെടാത്തപ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റിനഭിമാനമായി സ്മൃതിയുടെ സുവര്‍ണ്ണ നേട്ടം.

ഇംഗ്ലണ്ടിന്റെ നാറ്റ് സീവറാണ് ടീം ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷം ട്വന്റി-ട്വന്റിയില്‍ കാഴ്ചവച്ച മികച്ച പ്രകടനാണ് സ്മൃതിയെ ലോക ഇലവനില്‍ എത്തിച്ചത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നായി 31.87 ശരാശരിയില്‍ 255 റണ്‍സാണ് അടിച്ചു കൂീട്ടിയത്. ഇതില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു.

131.44 ആണ് സ്‌ട്രൈക്ക് റേറ്റ്. -ട്വന്റി -ട്വന്റി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഇടം കൈയ്യന്‍ താരമായ ഈ 25 കാരി. ഇന്ത്യന്‍ വനിതാ താരങ്ങളില്‍ മറ്റാര്‍ക്കും ടീമില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

Related Articles

Leave a Reply

Back to top button