Cricket

കണക്ക് തീര്‍ക്കുകയാണോ ; കളിക്കളത്തില്‍ രാഹുലിനെ കൈവിട്ട് കോഹ്‌ലി

കഴിഞ്ഞ ദിവസം വരെ ഇന്ത്യന്‍ ടീമിനെ നയിക്കുകയും പല കളികളിലും അവസരത്തിനൊത്ത് തന്ത്രങ്ങള്‍ പുറത്തെടുക്കുകയും ചെയ്തിരുന്ന നായകനായിരുന്നു കോഹ്‌ലി. എന്നാല്‍ നായക സ്ഥാനമില്ലാതെ കളിക്കളത്തിലിറങ്ങിയ ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തീര്‍ത്തും വിത്യസ്തനായ ഒരു കോഹ്‌ലിയെയാണ് കണ്ടത്.

പരിചയക്കുറവ് മൂലം രാഹുലിന്റെ നിരവധി തീരുമാനങ്ങള്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയ ദിവസമായിരുന്നു. എന്നിട്ടും രാഹുലിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കോഹ്‌ലി തയ്യാറായില്ല. ഇന്ത്യ തോല്‍ക്കുമെന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയ ഘട്ടത്തിലും രാഹുല്‍ എന്തു ചെയ്യണമെന്നറിയാതെ പതറിയപ്പോഴും കോഹ്‌ലി എന്ന ലോകോത്തര നായകന്‍ അനങ്ങിയില്ല എന്നതാണ് സത്യം.

അപ്രതീക്ഷിതമായി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം കൂടി ഒഴിഞ്ഞപ്പോള്‍ കോഹ്‌ലിക്ക് ആരൊടൊക്കെയോ ദേഷ്യമുണ്ട് എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തിലൂടെ ഇത് കൂടുതല്‍ വ്യക്തമായി. കലിപ്പുണ്ടെന്ന് മാത്രമല്ല കണക്കു തീര്‍ക്കുകയാണോ എന്നു പോലും തോന്നിപ്പോയി.

അനുഭവക്കുറവുള്ള പുതിയ നായകനെ യാതൊരുവിധത്തിലും സപ്പോര്‍ട്ട് ചെയ്യാത്ത കോഹ്‌ലിയെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.

Related Articles

Leave a Reply

Back to top button