Cricket

ഇവന്മാരുടെ ഒരു കാര്യം…ഫുള്‍ കോമഡിയാ!! ഒരു പന്ത് എടുക്കാന്‍ പാഞ്ഞത് അഞ്ച് ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍;വീഡിയോ

ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇതിനോടകം രസകരമായ സംഭവങ്ങളാല്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടിയിരിക്കുകയാണ്.

ഇല്ലാത്ത എല്‍ബിഡബ്ല്യു ഔട്ടിനായുള്ള ബംഗ്ലാ നായകന്റെ ഒരു ആവശ്യമില്ലാത്ത ഡിആര്‍എസ് അപ്പീലും ഒരു സെഞ്ചൂറി പോലുമില്ലാതെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന ലോക റെക്കോഡ് സ്വന്തമാക്കിയ ശ്രീലങ്കന്‍ ടീമുമെല്ലാം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ ക്ഷണിച്ചു വരുത്തി.

ഇപ്പോഴിതാ ബംഗ്ലാദേശ് ഫീല്‍ഡിംഗിനിടെയുണ്ടായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയത്. ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോഴാണ് ബംഗ്ലാ താരങ്ങളുടെ ശ്രദ്ധേയ ഫീല്‍ഡിംഗ്.

രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്കന്‍ താരം പ്രഭാത് ജയസൂര്യ ബാറ്റ് ചെയ്യുകയായിരുന്നു. പന്തെറിഞ്ഞത് ഹസന്‍ മഹമ്മൂദ്. താരത്തിന്റെ പന്ത് ഗള്ളിയിലേക്കാണ് ജയസൂര്യ കളിച്ചത്.

ഈ പന്ത് പിടിക്കാന്‍ അഞ്ച് ബംഗ്ലാ താരങ്ങള്‍ ബൗണ്ടറി ലൈനിലേക്ക് പാഞ്ഞതാണ് രസകരമായത്. ഒരു പന്തിനു പിന്നാലെ അഞ്ച് താരങ്ങള്‍ ഒന്നിച്ചു ഓടിയത്് ആരാധകരെ ചിരിപ്പിച്ചു.


പന്ത് പിടിച്ച ശേഷമാണ് തങ്ങള്‍ അഞ്ച് പേരും ഈ ഒറ്റ കാര്യത്തിനായി ഓടിയതെന്നു താരങ്ങള്‍ക്കു മനസിലായത്. മറ്റു ബംഗ്ലാതാരങ്ങള്‍ക്കും ഇതുകണ്ട് ചിരി വന്നു.

511 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ബംഗ്ലാദേശ് നിലവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ്.

Related Articles

Back to top button