Cricket

പാക്കിസ്ഥാന്‍ ‘അടിച്ചു കേറി’ വരുന്നതു കണ്ടപ്പോള്‍ ടീമംഗങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കി !! വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ക്ലാസിക് പോരാട്ടത്തില്‍ ആവേശ വിജയം സ്വന്തമാക്കാന്‍ സഹായകമായ കാര്യം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

പാക്കിസ്ഥാന്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. 10 ഓവര്‍ പിന്നിട്ടപ്പോള്‍ താന്‍ ടീം അംഗങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കിയെന്ന് രോഹിത് തുറന്നു പറഞ്ഞു.

ഇന്ത്യന്‍ ടീമിന് 10 ഓവറിന് ശേഷമാണ് ബാറ്റിംഗ് തകര്‍ച്ച ആരംഭിച്ചത്. അതുതന്നെ പാകിസ്താനും സംഭവിച്ചേക്കാം. ഒരു താരത്തില്‍ നിന്ന് വരുന്ന ചെറിയ സംഭാവനകള്‍ പോലും വലിയ വ്യത്യാസം ഉണ്ടാക്കാമെന്നുമായിന്നു രോഹിത് ശര്‍മ്മ സഹതാരങ്ങളോട് പറഞ്ഞത്.

ടീമിന്റെ ബാറ്റിംഗ് മോശമായിരുന്നുവെന്ന് രോഹിത് സമ്മതിച്ചു. 10 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മികച്ച നിലയിലായിരുന്നു. എന്നാല്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാത്തതിനാല്‍ മികച്ച സ്‌കോറിലേക്ക് എത്താന്‍ കഴിഞ്ഞില്ല. 15-20 റണ്‍സ് കുറവായിരുന്നു.

140 റണ്‍സിലെത്തുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. എങ്കിലും ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത് രക്ഷയായെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചു.

മത്സരത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ 119 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാനെ 113 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതോടെ ഇന്ത്യ ആറു റണ്‍സിന്റെ വിജയം സ്വന്തമാക്കി.

Related Articles

Back to top button