Cricket

പാക്കിസ്ഥാന്‍ കാനഡയോടും തോല്‍ക്കും !! വമ്പന്‍ പ്രവചനവുമായി മുന്‍ താരം

ട്വന്റി20 ലോകകപ്പില്‍ ഇന്ന് കാനഡയെ നേരിടുന്ന പാക്കിസ്ഥാന് വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമില്ല. ഇന്ന് തോറ്റാല്‍ അവരുടെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ അസ്തമിക്കും.

ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക് ടീം.

എന്നാല്‍ പാക് ടീം ജയിക്കാനുള്ള സാധ്യതകളൊന്നും കാണുന്നില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു പറയുന്നത്. ഏത് ടീമിനും ഇപ്പോള്‍ പാകിസ്ഥാനെ തോല്‍പ്പിക്കാനാകുമെന്നും റായുഡു വ്യക്തമാക്കി.

ലോകകപ്പ് മത്സരത്തില്‍ കാനഡ പാകിസ്ഥാനെ എളുപ്പത്തില്‍ തോല്‍പ്പിക്കും. പാകിസ്ഥാന്‍ കളിക്കുന്ന രീതിയില്‍, ഏത് ടീമിനും അവരെ പരാജയപ്പെടുത്താനാകും. ഇന്ത്യയ്‌ക്കെതിരെ 120 റണ്‍സ് പിന്തുടരാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല.

യുഎസ്എയ്ക്കെതിരേ പോലും ബാറ്റര്‍മാര്‍ ഒന്നും ചെയ്തില്ല. 159 റണ്‍സ് പ്രതിരോധിക്കുന്നതില്‍ അവരുടെ ബൗളര്‍മാര്‍ പരാജയപ്പെട്ടു. ലോകകപ്പില്‍ പാകിസ്ഥാന്‍ ജയിക്കുന്നത് ഞാന്‍ കാണുന്നില്ല. അവരുടെ കളിക്കാര്‍ക്കിടയില്‍ ഒത്തൊരുമയില്ല. അമ്പാട്ടി റായിഡു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റായുഡുവിന്റെ അഭിപ്രായത്തോട് പീയൂഷ് ചൗള വിയോജിച്ചു.”ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. കാനഡയേക്കാള്‍ കൂടുതല്‍ അനുഭവപരിചയം പാകിസ്ഥാനുണ്ട്, ഇത് അവരെ സഹായിക്കും. അവരുടെ ബോളര്‍മാര്‍ വളരെ മികച്ചവരാണ്”. ചൗള വ്യക്തമാക്കി.

Related Articles

Back to top button