Cricket

അടുത്ത ഐപിഎല്ലില്‍ ധോണി കളിക്കുമോ ? പ്രതീക്ഷ നല്‍കുന്ന മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ കാത്തിരിക്കുന്നത് ഒരു തീരുമാനം അറിയാനാണ്.

ഇതിഹാസ താരവും സിഎസ്‌കെയുടെ മുന്‍ നായകനുമായ എംഎസ് ധോണി അടുത്ത ഐപിഎല്‍ സീസണുണ്ടാവുമോയെന്നാണ് അവര്‍ക്ക് അറിയേണ്ടത്.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അധികൃതര്‍.

ധോണി അടുത്ത സീസണ്‍ കളിക്കുമോയെന്ന് തനിക്ക് അറിയില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞത്. എംഎസ് ധോണിക്ക് മാത്രം മറുപടി പറയാന്‍ കഴിയാവുന്ന ചോദ്യമാണത്.

അയാള്‍ എന്ത് തീരുമാനം എടുത്താലും ചെന്നൈ അത് അംഗീകരിക്കും. അടുത്ത ഐപിഎല്‍ കളിക്കണമോയെന്നതില്‍ ധോണി തീരുമാനം എടുക്കട്ടെയെന്നും കാശി വിശ്വനാഥന്‍ പ്രതികരിച്ചു.

കൃത്യമായ സമയത്ത് ധോണി തന്റെ തീരുമാനം വെളിപ്പെടുത്തും. ചെന്നൈ ഒരു തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. അത് അടുത്തകൊല്ലം എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഉണ്ടാകുമെന്നതാണ്.

ചെന്നൈ ടീം മാത്രമല്ല ആരാധകരും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

ചെന്നൈ പുറത്തായങ്കെിലും ഇതുവരെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാത്തതും ആരാധകര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.

ഈ സീസണില്‍ മികച്ച പ്രകടനമാണ് ഇതിഹാസ താരം പുറത്തെടുത്തത്. 53.66 ശരാശരിയിലും 220.54 എന്ന ഉജ്ജ്വല സ്‌ട്രൈക്ക് റേറ്റിലും 161 റണ്‍സാണ് താരം നേടിയത്.

ഫൈനലില്‍ 13 പന്തില്‍ 25 റണ്‍സ് നേടാനും താരത്തിനായി. ഫൈനലില്‍ പ്ലേഓഫ് യോഗ്യതയ്ക്കായി അവസാന ഓവറില്‍ 17 വേണമെന്നിരിക്കേ ആര്‍സിബി താരം യാഷ് ദയാല്‍ എറിഞ്ഞ ആദ്യ പന്ത് സ്റ്റേഡിയത്തിനു പുറത്തേക്ക് പറത്തിയ ധോണി തന്റെ കൈക്കരുത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് ക്രിക്കറ്റ് ലോകത്തെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുകയായിരുന്നു.

110 മീറ്റര്‍ ദൂരം പിന്നിട്ട ആ സിക്‌സാണ് നിലവില്‍ സീസണിലെ ഏറ്റവും വലിയ സിക്‌സര്‍. രണ്ടാം പന്തില്‍ ധോണി ഔട്ടായതോടെ സിഎസ്‌കെ മത്സരം കൈവിടുകയായിരുന്നു.

Related Articles

Back to top button