Cricket

ആ കട്ടിലു കണ്ട് ഇനിയാരും പനിക്കേണ്ട !! ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ മറ്റാരേക്കാളും യോഗ്യന്‍ അവനെന്ന് റോബിന്‍ ഉത്തപ്പ

ഇത്തവണത്തെ ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടിയപ്പോള്‍ കെകെആറിന്റെ നായകന്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി മികവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 10.2 ഓവറില്‍ വിജയലക്ഷ്യം മറികടന്ന കൊല്‍ക്കത്ത ആധികാരികമായി കപ്പുയര്‍ത്തുകയും ചെയ്തു.

പത്തു വര്‍ഷത്തിനു ശേഷമാണ് കിരീടം വീണ്ടും കൊല്‍ക്കത്തയിലേക്കെത്തുന്നത്. 2012ലും 2014ലും ലീഗ് ജേതാക്കളായ ടീമിന് കഴിഞ്ഞ ഒരു ദശാബ്ദമായി കിരീടം കിട്ടാക്കനിയായിരുന്നു.

പല തവണ പ്ലേ ഓഫിലെത്തിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ മെന്ററായി ഗൗതം ഗംഭീറിന്റെ വരവും ശ്രേയസ് അയ്യരുടെ മികച്ച ക്യാപ്റ്റന്‍സിയും കൂടിയായതോടെ പിടിച്ചാല്‍ കിട്ടാത്ത ടീമായി കൊല്‍ക്കത്ത കുതിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

കെകെആറിന്റെ കിരീടവിജയത്തിനു ശേഷം മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാന്‍ ശ്രേയസ് അയ്യര്‍ക്ക് കഴിവ് ഉണ്ടെന്നും ഉത്തപ്പ പറഞ്ഞു. കൊല്‍ക്കത്തക്ക് കിരീടം നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് അയ്യര്‍ വഹിച്ചതെന്നും ഉത്തപ്പ വ്യക്തമാക്കി.

‘ഞാന്‍ അത് ഇവിടെ പറയാന്‍ പോകുന്നു. അവന്‍ ഭാവിയിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകാന്‍ പോകുകയാണ്. അദ്ദേഹം അതിന് അടുത്തെത്തി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഒരുപക്ഷേ ശുഭ്മാന്‍ ഗില്ലിനെക്കാള്‍ മുന്നിലായിരിക്കും അവന്‍. ഒരു ടീമിനെ കൈകാര്യം ചെയ്യാനുള്ള സ്വഭാവവും അതിനുള്ള കഴിവും ശ്രേയസിനുണ്ട്. ഈ സീസണില്‍ അവന്‍ ഒരുപാട് പഠിച്ചു,’ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരുടെ വമ്പന്‍ തിരിച്ചു വരവു കൂടിയായി ഈ ഐപിഎല്‍.

Related Articles

Back to top button