Cricket

വീണ്ടും പടിക്കല്‍ ഷോ! സിക്‌സര്‍ മഴപെയ്യിച്ച് മലയാളി താരം!!

ആഭ്യന്തര ക്രിക്കറ്റില്‍ സുവര്‍ണ ഫോം തുടര്‍ന്ന് കര്‍ണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കല്‍. സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മല്‍സരത്തില്‍ മഹാരാഷ്ട്രയെ കര്‍ണാടക വീഴ്ത്തിയപ്പോള്‍ താരമായതും ദേവ്ദത്ത് തന്നെ. ആദ്യം ബാറ്റുചെയ്ത കര്‍ണാടക 20 ഓവറില്‍ പടുത്തുയര്‍ത്തിയത് രണ്ടുവിക്കറ്റിന് 215 റണ്‍സ്. മഹാരാഷ്ട്രയുടെ മറുപടി വെറും 116 റണ്‍സില്‍ അവസാനിച്ചു. 99 റണ്‍സിന്റെ ജയം.

തുടക്കത്തില്‍ മായങ്ക് അഗര്‍വാള്‍ (28) പുറത്തായ ശേഷമായിരുന്നു ദേവ്ദത്തിന്റെ തകര്‍പ്പനടികള്‍. വെറും 62 പന്തില്‍ 124 റണ്‍സാണ് ദേവ്ദത്ത് അടിച്ചെടുത്തത്. 14 ഫോറും 6 പടുകൂറ്റന്‍ സിക്‌സറുകളും ആ ഇന്നിംഗ്‌സിന് ചാരുത നല്‍കി. 38 പന്തില്‍ 50 റണ്‍സെടുത്ത മനീഷ് പാണ്ഡെയും മികച്ച പ്രകടനമാണ് നടത്തിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം നടത്തുന്ന ദേവ്ദത്ത് ഇന്ത്യന്‍ ടീമില്‍ സമീപഭാവിയില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ്. മലയാളിയെങ്കിലും കര്‍ണാടകയ്ക്ക് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത്.

Related Articles

Back to top button