Cricket

ഹമ്പോ ഫാസ്റ്റ്!! ഒരൊറ്റ മല്‍സരത്തില്‍ റിക്കാര്‍ഡ് പെരുമഴയുമായി സൂര്യകുമാര്‍!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ തകര്‍പ്പന്‍ റിക്കാര്‍ഡുകള്‍ സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്. ആദ്യ റിക്കാര്‍ഡ് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ നേട്ടം മറികടന്നതാണ്. രണ്ടാമതേത്ത് സമീപകാലത്ത് ആരും പിന്നിലാക്കാന്‍ സാധ്യതയില്ലാത്തതും.

ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പിന്നിടുന്നതിന്റെ റിക്കാര്‍ഡാണ് സൂര്യ ഗുവഹാത്തിയില്‍ കുറിച്ചത്. നേരിട്ട പന്തുകളുടെ കണക്കിലാണ് ഈ നേട്ടം. വെറും 573 പന്തിലാണ് സൂര്യ 1,000 റണ്‍സ് നേടിയത്. ഇങ്ങനെയൊരു റിക്കാര്‍ഡില്‍ വന്‍ സ്‌ട്രൈക്ക് റേറ്റും അദേഹത്തിന് സ്വന്തമായുണ്ട്.

രണ്ടാമത്തെ സിക്‌സറടി റിക്കാര്‍ഡില്‍ സൂര്യകുമാര്‍ മറികടന്നത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരങ്ങളില്‍ സച്ചിനെ പിന്നിലാക്കിയത് 53 സിക്‌സറുകള്‍ നേടിയാണ്. ഈ വര്‍ഷം ഇതുവരെ 53 തവണ സൂര്യ പന്ത് ആകാശംമുട്ടെ പറത്തി. സച്ചിന്‍ 1998 ല്‍ നേടിയ 51 സിക്‌സറുകളായിരുന്നു ഇതിനു മുമ്പുള്ള റിക്കാര്‍ഡ്. 2019 ല്‍ 78 സിക്‌സറുകള്‍ നേടിയ രോഹിത് ശര്‍മയെ മറികടക്കാന്‍ ഇങ്ങനെ പോയാല്‍ സൂര്യയ്ക്ക് സാധിക്കും.

Related Articles

Back to top button