ISL

ബ്ലാസ്റ്റേഴ്‌സിനെതിരേ ഞങ്ങള്‍ രക്ഷപ്പെടാന്‍ അത്ഭുതം നടക്കണം! ഈസ്റ്റ് ബംഗാള്‍ കോച്ച് പറഞ്ഞത്!

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അതിഗംഭീര ടീമാണെന്ന് ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കേരള ടീമിനെ പ്രശംസിച്ച് ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ രംഗത്തു വന്നത്. ഐഎസ്എല്ലിലെ ഉദ്ഘാടന മല്‍സരം ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലാണ്.

പരിചയ സമ്പന്നനായ ഇവാന്‍ വുക്കുമനോവിച്ച് എന്ന പരിശീലകന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്നത് ബുദ്ധിമുട്ടേറിയതായിരിക്കും. ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണിലെ പ്രകടനം ഞങ്ങള്‍ കണ്ടിരുന്നു. അവര്‍ ടീമിന്റെ ബാലന്‍സ് കേടുകൂടാതെ സൂക്ഷിക്കുകയും 3-4 നിലവാരമുള്ള കളിക്കാരെ ടീമില്‍ പുതുതായി ടീമിലേക്ക് ചേര്‍ക്കുകയും ചെയ്തു. തീര്‍ച്ചയായും കഠിനമായ മത്സരമായിരിക്കും അരങ്ങേറുക-സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

ഞങ്ങളുടെ ടീമിന്റെ ഒരുക്കങ്ങളില്‍ ഞാന്‍ ഒരിക്കലും തൃപ്തനല്ല. ഇത് ഒരു നീണ്ട സീസണാണ്. ഞങ്ങള്‍ അനുദിനം മെച്ചപ്പെടുന്നുണ്ട്. ഇത്തവണ പ്ലേഓഫിന് യോഗ്യത നേടണമെങ്കില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കേണ്ടി വരുമെന്നും കോച്ച് പറഞ്ഞു. ഭാഗ്യത്തിന്റെ കൂടെ അകമ്പടി ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാനാകൂ. ഐഎസ്എല്ലില്‍ കൂടുതല്‍ ടീമുകള്‍ വന്നശേഷമേ തരംതാഴ്ത്തല്‍ പാടുള്ളുവെന്നും മുന്‍ ഇന്ത്യന്‍ കോച്ചായിരുന്ന സ്റ്റീഫന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ ഏഴിന് കൊച്ചിയിലാണ് ഉദ്ഘാടന മല്‍സരം. നാലിന് മല്‍സരത്തിനായി ഈസ്റ്റ് ബംഗാള്‍ കൊച്ചിയിലെത്തും. ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ പനമ്പള്ളി നഗറിലും കലൂര്‍ സ്റ്റേഡിയത്തിലുമായി പരിശീലനത്തിലാണ്.

Related Articles

Back to top button