Cricket

ടൂര്‍ണമെന്റിലെ ഫേവറൈറ്റുകള്‍ പാക്കിസ്ഥാന്‍ !! ഓസ്‌ട്രേലിയയ്ക്കും സാധ്യതയെന്ന് മുന്‍ താരം

ഈ ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമുകളിലൊന്നായാണ് ഇന്ത്യയെ പൊതുവായി വിലയിരുത്തുന്നത്.

എന്നാല്‍ പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റനും മുന്‍ പരിശീലകനുമായ മിസ്ബ ഉള്‍ഹഖിന്റെ പ്രവചനമനുസരിച്ച് പാക്കിസ്ഥാനെയും ഓസ്‌ട്രേലിയയെയുമാണ് ടൂര്‍ണമെന്റ് ഫേവറൈറ്റുകളായി മിസ്ബ തെരഞ്ഞെടുത്തത്.

ഇന്ത്യയെയും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയുമെല്ലാം മിസ്ബ തഴയുകയായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയായിരുന്നു മിസ്ബയുടെ ഈ തുറന്നു പറച്ചില്‍.

ഇതിനുള്ള കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഏറ്റവും സുരക്ഷിതമായി ബെറ്റ് വയ്ക്കാവുന്ന ടീം ഓസ്ട്രേലിയയാണ്. എങ്ങനെ ജയിക്കണമെന്നു അവര്‍ക്കറിയാം. ഏതു തരത്തിലുള്ള സാഹചര്യമാണെങ്കിലും ഓസ്ട്രേലിയക്കു അതൊരു വിഷയമല്ലെന്നും മിസ്ബ അഭിപ്രായപ്പെട്ടു.

ഏഷ്യയില്‍ ട്വന്റി20 ലോകകപ്പ് കളിക്കാനെത്തിയ ശേഷം ഒരു സ്പിന്നറെ മാത്രം വച്ച് ജേതാക്കളായ ടീമാണ് ഓസ്ട്രേലിയ. ഒരു ലോകകപ്പിലും നിങ്ങള്‍ക്കു ഓസീസിനെ എഴുതിത്തള്ളാന്‍ സാധിക്കില്ല.

ഓസീസ് കഴിഞ്ഞാല്‍ രണ്ടാമത്തെ ഫേവറിറ്റിനെ തിരഞ്ഞെടുക്കുക അല്‍പ്പം ബുദ്ധിമുട്ടാണ്. എങ്കിലും പാക്കിസ്ഥാനെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. ഞങ്ങള്‍ക്കു പാകിസ്ഥാനില്‍ താമസിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ പാക് ടീമിനെ പിന്തുണച്ചേ തീരൂ. ഇന്ത്യയുടെ ടീമും വളരെ ശക്തമാണെന്നും മിസ്ബ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അപ്രവചനീയമായ ടീമുകളിലൊന്നാണായാണ് പാക്കിസ്ഥാനെ പൊതുവെ കണക്കാക്കുന്നത്. തങ്ങളുടേതായ ദിനങ്ങളില്‍ ഏതു വമ്പന്‍ ടീമിനെയും തോല്‍പ്പിക്കുന്ന അവര്‍ അപ്രതീക്ഷിതമായി ചെറിയ ടീമുകളോട് പരാജയം ഏറ്റുവാങ്ങാറുമുണ്ട്.

എന്നാല്‍ അടുത്തിടെ നടന്ന ട്വന്റി20 പരമ്പരകളില്‍ അത്ര മെച്ചപ്പെട്ട പ്രകടനമല്ല പാക്കിസ്ഥാന്‍ പുറത്തെടുത്തത്.

ന്യൂസിലാന്‍ഡിന്റെ രണ്ടാംനിര ടീമുമായി കളിച്ച ട്വന്റി20 പരമ്പര 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. പിന്നീട് ഇംഗ്ലണ്ടിനോടു നടന്ന പരമ്പര 2-0ന് പരാജയപ്പെടുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ രണ്ട് ട്വന്റി20 ലോകകപ്പുകളിലും പാക്കിസ്ഥാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2021ലെ എഡിഷനില്‍ സെമി ഫൈനലിലെത്തിയ അവര്‍ 2022ല്‍ റണ്ണേഴ്‌സ് അപ്പുമായി.

ബാബര്‍ അസമാണ് നിലവിലെ പാക് നായകന്‍. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് പാക്കിസ്ഥാനും. ആറിന് അമേരിക്കയ്‌ക്കെതിരേയാണ് അവരുടെ ആദ്യ മത്സരം.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ നടത്തിയ മോശം പ്രകടനത്തെ തുടര്‍ന്നു ബാബര്‍ നായകസ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്നു തുടര്‍ന്നു ട്വന്റി20യില്‍ പുതിയ ക്യാപ്റ്റനായി ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ അവര്‍ നിയമിക്കുകയും ചെയ്തു.

പക്ഷെ ഒരേയൊരു പരമ്പരയില്‍ മാത്രമാണ് ഷഹീനു കീഴില്‍ പാക് പട കളിച്ചത്. ന്യൂസിലാന്‍ഡുമായുള്ള അഞ്ചു മത്സര ട്വന്റി20 പരമ്പരയില്‍ പാക് ടീം 1-4നു നാണംകെട്ടതോടെ ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കുകയായിരുന്നു.

Related Articles

Back to top button