ISL

എടികെ അത്ര പോരാ, ബെംഗളൂരുവിന്റെ ഡിഎന്‍എ സൂപ്പര്‍; മുന്‍ ക്ലബിനെതിരേ ജിങ്കന്‍!

ഇന്ത്യയിലെ മുന്‍നിര ക്ലബുകളിലെല്ലാം തന്നെ കളിച്ച താരമാണ് സന്ദേശ് ജിങ്കന്‍. കേരള ബ്ലാസ്റ്റേഴ്‌സിലും എടികെ മോഹന്‍ ബഗാനിലും ഇപ്പോള്‍ വീണ്ടും ബെംഗളൂരു എഫ്‌സിയിലും എത്തി നില്‍ക്കുന്ന ജിങ്കന്റെ കരിയര്‍. എടികെയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന് തോന്നിയ സമയത്താണ് ബെംഗളൂരുവിന്റെ വിളി താരം സ്വീകരിക്കുന്നത്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് എടികെ വിട്ട് ബെംഗളൂരുവിലെത്തിയെന്ന് താരം വെളിപ്പെടുത്തുന്നു.

ബെംഗളൂരു എന്നത് അതിമനോഹര ക്ലബാണ്. അവരുടെ മനോഭാവവും ഡിഎന്‍എയും മറ്റാര്‍ക്കും അവകാശപ്പെടാന്‍ ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ ഈ ക്ലബിനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ട്രോഫികള്‍ നേടുകയെന്നത് വലിയ അനുഭവം തന്നെയാണ്. ബെംഗളൂരുവിന്റെ ഡ്രെസിംഗ് റുമില്‍ സമയം പങ്കിടുന്നതിലും നല്ല കാര്യം മറ്റൊന്നില്ലെന്നും ജിങ്കന്‍ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചിരുന്ന സമയത്ത് ആരാധകരുടെ പ്രിയ താരമായിരുന്നു ജിങ്കന്‍. എന്നാല്‍ ടീം വിട്ട ശേഷം ബ്ലാസ്റ്റേഴ്‌സിനെതിരേ ജിങ്കന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ എടികെയെയും തള്ളി പുതിയ ക്ലബിനെ പ്രകീര്‍ത്തിച്ചതോടെ കൊല്‍ക്കത്ത ഫാന്‍സും രംഗത്തെത്തിയിട്ടുണ്ട് താരത്തിനെതിരേ.

Related Articles

Back to top button