Cricket

ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ചവിട്ടിപ്പുറത്താക്കിയത് അഗാര്‍ക്കര്‍ !! വെളിപ്പെടുത്തലുമായി ജയ് ഷാ

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കിയിരുന്നു.

അഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ചതാണ് ഇരുവര്‍ക്കും വിനയായത്. ആരാണ് താരങ്ങള്‍ക്ക് കരാര്‍ നിഷേധിക്കാനുള്ള കടുത്ത തീരുമാനമെടുക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിച്ചത് എന്ന കാര്യമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് എന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വെളിപ്പെടുത്തല്‍.

ഇതേക്കുറിച്ച് ഷാ പറയുന്നത് ഇങ്ങനെ… ‘നിങ്ങള്‍ക്ക് ബിസിസിഐ ഭരണഘടന പരിശോധിക്കാം. ഞാന്‍ സെലക്ഷന്‍ മീറ്റിംഗിന്റെ കണ്‍വീനര്‍ മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് അജിത് അഗാര്‍ക്കറാണ്.

അത് നടപ്പാക്കുക മാത്രമാണ് എന്റെ ചുമതല. സഞ്ജു സാംസണെ പോലുള്ള പുതിയ താരങ്ങളെ ഇതോടെ ഉള്‍ക്കൊള്ളിക്കാനായി. ഇന്ത്യന്‍ ക്രിക്കറ്റ് പദ്ധതികളില്‍ ആരും ഒഴിച്ചുകൂടാനാവാത്തവരല്ല.

ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് ഇഷാനും ശ്രേയസുമായി ഞാന്‍ സംസാരിച്ചിരുന്നു. ആ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്’ എന്നും ജയ് ഷാ വെളിപ്പെടുത്തി.

ഹാര്‍ദിക് പാണ്ഡ്യയെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയത് ആഭ്യന്തര ക്രിക്കറ്റ് കളിക്കാമെന്ന ധാരണയിലാണെന്നും ജയ്ഷാ ഇതോടൊപ്പം വ്യക്തമാക്കി. നിലവില്‍ അഞ്ചു കോടി വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ഗ്രേഡ് എയിലാണ് ഹാര്‍ദിക് ഉള്ളത്.

Related Articles

Back to top button