CricketTop Stories

രഹാനെയ്ക്കും പൂജാരയ്ക്കും ബിസിസിഐയുടെ റെഡ് കാര്‍ഡ്?

സമീപകാലത്ത് മോശം പ്രകടനം തുടരുന്ന ചേതേശ്വര്‍ പൂജാരയുടെ അജിങ്ക്യ രഹാനെയും ബിസിസിഐയുടെ പുതിയ കരാറില്‍ നിന്ന് പുറത്താകുമോ? അടുത്തദിവസങ്ങളില്‍ പുതിയ കരാര്‍ പ്രഖ്യാപിക്കാനിരിക്കെ ഇരുവരും എലൈറ്റ് എപ്ലസ് കാറ്റഗറിയില്‍ നിന്ന് പുറത്തായേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതുസംബന്ധിച്ച് സൂചനകള്‍ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇരുവരും വളരെ മോശം പ്രകടനമാണ് നടത്തിയത്. ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും പൂജാര വന്‍പരാജയമായിരുന്നു. രഹാനെയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

നാലു കാറ്റഗറികളാണ് താരങ്ങളുടെ കരാറിലുള്ളത്. എപ്ലസ്, എ, ബി, സി എന്നിവയാണത്. ഏഴുകോടി രൂപയാണ് എപ്ലസ് കാറ്റഗറിക്ക് വാര്‍ഷികപ്രതിഫലമായി കിട്ടുക. അഞ്ചുകോടി, മൂന്നുകോടി, ഒരുകോടി രൂപ വീതമാണ് മറ്റ് കാറ്റഗറികളില്‍ നല്കുന്നത്. കഴിഞ്ഞ സീസണില്‍ 28 താരങ്ങള്‍ക്കാണ് വിവിധ കാറ്റഗറികളിലായി കരാര്‍ ലഭിച്ചത്. ഇത്തവണ റിഷാഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് പ്രമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Back to top button