CricketTop Stories

ഡിവില്യേഴ്‌സിന്റെ ‘അപരനെ’ ടീമിലെത്തിക്കാന്‍ ഐപിഎല്‍ ടീമുകള്‍

വിന്‍ഡീസില്‍ നടക്കുന്ന ഐസിസി അണ്ടര്‍-19 ലോകകപ്പില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഡേവല്‍ഡ് ബ്രേവിസിനെ സ്വന്തമാക്കാന്‍ അരയും തലയും മുറുക്കി ഐപിഎല്‍ ടീമുകള്‍. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ എ.ബി. ഡിവില്യേഴ്‌സ് സ്റ്റൈലില്‍ ബാറ്റുവീശിയ ബ്രേവിസിനായി മൂന്നോളം ടീമുകള്‍ രംഗത്തുണ്ടെന്നാണ് വിവരം. ഡിവില്യേഴ്‌സിന്റെ അതേ ശൈലിയില്‍ ബാറ്റുവീശുന്ന യുവതാരത്തെ ഭാവിവാഗ്ദാനമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുവരെ രണ്ടു മത്സരങ്ങളില്‍ നിന്ന് 169 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും ഇന്ത്യയ്‌ക്കെതിരേ അര്‍ധസെഞ്ചുറിയും താരം നേടി.

നല്ലൊരു ഓള്‍റൗണ്ടര്‍ കൂടിയാണ് ബ്രേവിസ്. രണ്ടു മത്സരങ്ങളില്‍ നിന്ന് തന്റെ ലെഗ്‌സ്പിന്നിലൂടെ നാലുവിക്കറ്റും ഈ യുവതാരം സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ‘ബേബി എ.ബി.’ എന്ന പ്ലാക്കാര്‍ഡുമായിട്ടാണ് സഹതാരങ്ങള്‍ ഡ്രെസിംഗ് റൂമിലിരുന്ന് ബ്രെവിസിനെ പ്രോത്സാഹിപ്പിച്ചത്. കമന്റേറ്റര്‍മാരും ഈ താരത്തെ പുകഴ്ത്താന്‍ മുന്നിലുണ്ടായിരുന്നു. ഒരു ചാനല്‍ പരിപാടിയില്‍ സാക്ഷാല്‍ എ.ബി. ഡിവില്യേഴ്‌സും യുവതാരത്തെ വാനോളം പുകഴ്ത്തി രംഗത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Back to top button