Cricket

ഇന്ത്യയുടെ ഡ്രസിംഗ് റൂമില്‍ ഐക്യമില്ലെന്ന് മറ്റു രാജ്യക്കാരും പറഞ്ഞു തുടങ്ങി

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം കഴിഞ്ഞപ്പോള്‍ തന്നെ പുതിയ നായകനായ കെ.എല്‍. രാഹുലും സ്ഥാനമൊഴിഞ്ഞ നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ലെന്ന് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ തന്നെ പറഞ്ഞു തുടങ്ങിയിരുന്നു. ഇപ്പോള്‍ മറ്റു രാജ്യത്തു നിന്നുള്ള താരങ്ങളും ഇക്കാര്യം പരസ്യമായി പറയുന്നു.

ഡ്രസിംഗ് റൂമില്‍ ഐക്യമില്ലെന്നും കോഹ്‌ലിയും രാഹുലും രണ്ട് പക്ഷത്താണെന്നും ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് മുന്‍ പാക് ടീം താരം ഡാനീഷ് കനാരിയ ആണ് . മത്സരം ജയിക്കാന്‍ കുറച്ചുകൂടി ആവേശം ടീമിനാവശ്യമാണെന്നും ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ഏകദിന പരമ്പര എന്തു വില കൊടുത്തും നേടണമെന്ന വാശി രാഹുലിനില്ലാതെ പോയെന്നും അദ്ദേഹം പറഞ്ഞു.

നായകനായിരുന്നപ്പോഴത്തെ ഉര്‍ജ്ജവും ഉത്സാഹവും കോഹ്‌ലിയില്‍ ഇപ്പോഴില്ലെങ്കിലും കോഹ്‌ലി ടിമിനെ ചേര്‍ത്തു പിടിക്കുന്ന താരമാണെന്നും അതു കൊണ്ട് തന്നെ അദ്ദേഹം തിരിച്ചു വരുമെന്നും ഡാനീഷ് പറഞ്ഞു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Related Articles

Leave a Reply

Back to top button