Cricket

പരിശീലന മല്‍സരം ചതിച്ചു; ഇംഗ്ലീഷ് പേസര്‍ക്ക് ഗുരുതര പരിക്ക് !!

ഐസിസി ലോകകപ്പില്‍ സൂപ്പര്‍ 12 മല്‍സരങ്ങള്‍ തുടങ്ങാനിരിക്കെ ഇംഗ്ലണ്ടിന് തിരിച്ചടിയായി സൂപ്പര്‍ ബൗളറുടെ പരിക്ക്. പാക്കിസ്ഥാനെതിരായ പരിശീലന മല്‍സരത്തിനിടെയാണ് റീസ് ടോപ്ലിക്ക് പരിക്കേല്‍ക്കുന്നത്. പാക്കിസ്ഥാനെതിരായ മല്‍സരം തുടങ്ങും മുമ്പ് ഫീല്‍ഡിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് പരിക്കേറ്റത്.

ഈ ലോകകപ്പിലെ ഫേവറിറ്റുകളാണ് ഇംഗ്ലണ്ട് ടീം. പരിശീലന മല്‍സരത്തില്‍ 160 റണ്‍സിലേറെ സ്‌കോര്‍ വെറും 14 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നിരുന്നു. എന്നാല്‍ ടോപ്ലിയുടെ പരിക്ക് ഇംഗ്ലണ്ട് ക്യാംപിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ ബൗളറാണ് ഈ ആറടി ഉയരക്കാരന്‍.

ലോകകപ്പിന് മുമ്പു തന്നെ ഇംഗ്ലണ്ടിന് ജോണി ബെയര്‍സ്‌റ്റോയെ പരിക്കുമൂലം നഷ്ടമായിരുന്നു. ഇപ്പോള്‍ ഈ പരിക്ക് കൂടി വന്നതോടെ ടീം സമ്മര്‍ദത്തിലായിട്ടുണ്ട്. പരിക്കില്‍ നിന്ന് മുക്തനായി വന്ന ജോസ് ബട്‌ലര്‍ ഇതുവരെ പഴയ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തിയിട്ടില്ല. തുടര്‍ പരിക്കുകള്‍ ടീമിന്റെ സംതുലിതാവസ്ഥ തകര്‍ക്കുമോയെന്ന ആശങ്ക ടീം മാനേജ്‌മെന്റിനുണ്ട്.

Related Articles

Back to top button